Wednesday, June 12, 2019 Last Updated 15 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 01.07 AM

തെരഞ്ഞെടുപ്പിന്റെ മറവില്‍ കുന്നത്തുനാട്ടില്‍ ഘനന മാഫിയ പിടിമുറുക്കുന്നു

കോലഞ്ചേരി: ഉദ്യോഗസ്‌ഥരെല്ലാം തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക്‌ മാറിയതോടെ കുന്നത്തുനാട്‌ നിയോജക മണ്ഡലത്തില്‍ മണ്ണ്‌ മാഫിയ അഴിഞ്ഞാടുന്നു. മണ്ഡലത്തിലെ മലകള്‍ തുരന്ന്‌ മടുത്ത മാഫിയ ഇപ്പോള്‍ പുഴയോരത്തെ കളിമണ്ണിലേക്കാണ്‌ ശ്രദ്ധയൂന്നുന്നത്‌.
മലയിടിക്കല്‍ പാടം നികത്തല്‍ എന്നിവക്കു പുറമേ കുന്നത്തുനാട്ടില്‍ വ്യാപകമായി ജലമൂറ്റലും സജീവമായിരിക്കുകയാണ്‌.
മൂവാറ്റുപുഴയാറിന്റെ തീരത്ത്‌ തമ്മാനിമറ്റം കുടുംബനാട്‌ കളിമണ്ണ്‌ ഘനനം പരിസ്‌ഥിതി പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ഇത്‌ പുന:സ്‌ഥാപിക്കാന്‍ മാഫിയ സജീവമായി രംഗത്തുണ്ട്‌. ഇവര്‍ ഉദ്യോഗസ്‌ഥരേയും, രാഷ്‌ട്രീയ നേതാക്കളെയും സ്വാധീനിച്ച്‌ വരികയാണ്‌. ലോഡൊന്നിന്‌ നാല്‍പതിനായിരത്തോളം രൂപയാണ്‌ കളിമണ്ണിന്‌ ലഭിക്കുന്നത്‌. കളിമണ്ണ്‌ ഘനനം ഗുരുതരമായ പാരിസ്‌ഥിതിക ആഘാതത്തിന്‌ വഴിതെളിക്കുമെന്നാണ്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്‌. പുഴയോരം ഇടിയുന്നതിനും മറ്റും ഘനനം കാരണമായേക്കും.
മാഫിയകളുടെ സുരക്ഷിത ഇടമാണ്‌ കുന്നത്തുനാടെന്നാണ്‌ പറയപ്പെടുന്നത്‌. പഞ്ചായത്ത്‌ റവന്യൂ, പോലീസ്‌ മേഖലകളിലുള്ളവരെ സ്വാധീനിക്കാന്‍ മാഫിയ കയറിയിറങ്ങുകയാണ്‌. പലപ്പോഴും രാത്രിയിലാണ്‌ മണ്ണ്‌ ഘനനം നടക്കുന്നത്‌. ഇതുമൂലം ജനശ്രദ്ധ പതിയില്ല.
രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെയാണ്‌ പലയിടത്തും മണ്ണ്‌ ഘനനം നടക്കുന്നത്‌. നൂറ്‌ കണക്കിന്‌ ടോറസ്‌ ലോറികള്‍ മണിക്കൂറുകള്‍ക്കിടയില്‍ മണ്ണ്‌ കടത്തുന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മല നിരപ്പായി മാറും. പുഴയോരത്ത്‌ കളിമണ്ണ്‌ ഘനനം നടത്തുന്നവര്‍ ജീയോളജി വകുപ്പിന്റെ കണ്ണില്‍ പൊടിയിടാനായി സാധാരണ മണ്ണ്‌ കൊണ്ടു വന്നിടുന്നുണ്ട്‌.
പശപ്പുള്ള ഇത്തരം മണ്ണ്‌ പുഴയോരത്തു നിന്നും ഘനനം ചെയ്‌തെടുക്കുന്നത്‌ മൂലം ജലം അരിച്ചിറങ്ങുന്ന പ്രക്രിയ ഇല്ലാതാക്കുമെന്നും, പഴയുടെ വശങ്ങളിലെ ബലം കുറക്കാന്‍ ഇടയാക്കുമെന്നും കാലക്രമത്തില്‍ പുഴയുടെ വശങ്ങള്‍ ഇടിയാനും ഇടയാക്കുമെന്നും പരിസ്‌ഥിതി പ്രവര്‍ത്തകന്‍ അഡ്വ. സജോ സക്കറിയ ആന്‍ഡ്രൂസ്‌ പറഞ്ഞു.

Ads by Google
Advertisement
Wednesday 27 Mar 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW