Wednesday, June 12, 2019 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 01.07 AM

വേഗ 120 യാത്രയ്‌ക്കിടെ പണിമുടക്കി.; സര്‍വീസ്‌ നാളെ മുതലെന്ന്‌ അധികൃതര്‍

മരട്‌: വൈക്കം-എറണാകുളം റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന അതിവേഗ ബോട്ട്‌ വേഗ 120 ഇന്നലെ പണിമുടക്കി. രാവിലെ വൈക്കത്ത്‌ നിന്നും എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേയാണ്‌ കുമ്പളത്ത്‌ വെച്ച്‌ ഗിയര്‍ സിസ്‌റ്റം തകരാറിലായി എന്‍ജിന്‍നിലച്ച്‌ ബോട്ട്‌ ഒഴുകി നടന്നത്‌.
ഉടനെ തന്നെ ജീവനക്കാര്‍ തൊട്ടടുത്ത പാലത്തിന്‌ സമീപം കെട്ടിയിടുകയായിരുന്നു. പിന്നീട്‌ എറണാകുളത്ത്‌ നിന്നും എത്തിച്ച മറ്റൊരു യാത്രാബോട്ടില്‍ വേഗയില്‍ നിന്നും ആളുകളെ കയറ്റി ലക്ഷ്യസ്‌ഥാനങ്ങളില്‍ എത്തിച്ചു.
ഈ റൂട്ടില്‍ അതിവേഗ ബോട്ട്‌ സര്‍വീസ്‌ നടത്തുന്ന വേഗയ്‌ക്ക് ഒരു ദിവസം രാവിലെയും വൈകീട്ടുമായി ആകെ രണ്ട്‌ ട്രിപ്പാണുള്ളത്‌.
തകരാറിലായ ബോട്ട്‌ വൈക്കത്തേക്ക്‌ മാറ്റിയതായും തകരാര്‍ പരിഹരിച്ച ശേഷം നാളെ മുതല്‍ പതിവ്‌ പോലെ സര്‍വീസ്‌ ആരംഭിക്കുമെന്നും സ്‌റ്റേഷന്‍ മാസ്‌റ്റര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 27 Mar 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW