Wednesday, June 26, 2019 Last Updated 9 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 01.07 AM

ബദല്‍ സംവിധാനമൊരുക്കാതെ കരാര്‍ കമ്പനി ടോള്‍ പ്ലാസയിലെ ആംബുലന്‍സ്‌ കട്ടപ്പുറത്ത്‌!

മരട്‌: അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട ആംബുലന്‍സ്‌ കട്ടപ്പുറത്തായിട്ടും ബദല്‍ സംവിധാനമൊരുക്കാതെ ടോള്‍ കരാര്‍ കമ്പനി. ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ കുമ്പളം ടോള്‍ പ്ലാസയിലെ ആംബുലന്‍സാണ്‌ നാലു മാസമായി അറ്റകുറ്റപ്പണിയെന്ന്‌ പറഞ്ഞ്‌ രംഗമൊഴിഞ്ഞത്‌. അടിയന്തിര സാഹചര്യം നേരിടാന്‍ എപ്പോഴും തയ്യാറാക്കി നിര്‍ത്തേണ്ട വാഹനമാണ്‌ കാണാമറയത്തായത്‌.
ടോള്‍ കരാര്‍ കമ്പനി പകരം അപകടത്തില്‍പ്പെടുന്ന വാഹനയാത്രക്കാര്‍ക്കായി ഒരു സംവിധാനവും ഇവിടെ ഒരുക്കിയിട്ടില്ല എന്ന്‌ വാഹനയാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ടോള്‍ പ്ലാസയില്‍ ഉപയോഗിച്ചിരുന്ന ആംബുലന്‍സ്‌ ഇപ്പോള്‍ കുമ്പളം - പനങ്ങാട്‌ പാലത്തിനടിയില്‍ ടോള്‍ കമ്പനിയുടെ വാഹനങ്ങള്‍ ഇടുന്ന ഷെഡില്‍ ഇട്ടിരിക്കുകയാണ്‌. ദേശീയപാത അതോറിറ്റി ഉദ്യോഗസ്‌ഥര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Wednesday 27 Mar 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW