Monday, July 22, 2019 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 12.27 AM

രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്‌റ്റില്‍

പാലക്കാട്‌: നഗരത്തില്‍ രണ്ടിടത്തുനിന്നായി രണ്ടുകിലോ കഞ്ചാവ്‌ പിടികൂടി. പട്ടാമ്പി സ്വദേശികളായ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു.
ഒലവക്കോട്‌ നിന്നും ടൗണ്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്തുനിന്നുമാണ്‌ ഓരോ കിലോ വീതം കഞ്ചാവ്‌ പിടിച്ചത്‌. പെരുമുടിയൂര്‍ നരിക്കോട്ടില്‍ റഷീദ്‌ എന്ന ബാവ (39)യെ ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്നും കൂറ്റനാട്‌ നെല്ലിക്കാട്ടിരി പാറക്കല്‍ പീടികയില്‍ മജീദ്‌ (36) നെ ഒലവക്കോടുനിന്നുമാണ്‌ പിടികൂടിയത്‌. ഇരുവരും തിരുപ്പൂരില്‍ നിന്നാണ്‌ കഞ്ചാവ്‌ ട്രെയിന്‍ മാര്‍ഗം എത്തിച്ചത്‌.
തിരുപ്പൂരില്‍നിന്നും ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവ്‌ പട്ടാമ്പിയിലേക്ക്‌ കൊണ്ടുപോകുന്നതിനായി ബസില്‍ കയററാന്‍ ഒരുങ്ങുമ്പോഴാണ്‌ റഷീദിനെ സൗത്ത്‌ സി.ഐ. കെ. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌. സിപി.ഒ.മാരായ സി. സജീഷ്‌, എസ്‌. അബ്‌ദുള്‍ സത്താര്‍, കെ. രാമസ്വാമി, പി.എസ്‌. സിജി, എസ്‌. പ്രമോദ്‌ എന്നിവരടങ്ങിയ സംഘമാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. റഷീദ്‌ പട്ടാമ്പി പോലീസ്‌ സ്‌റ്റേഷനില്‍ പിടിച്ചുപറി കേസില്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ടൗണ്‍ നോര്‍ത്ത്‌ പോലീസും ചേര്‍ന്നാണ്‌ മജീദിനെ ഒലവക്കോടുനിന്നും പിടികൂടിയത്‌. പിടിച്ചെടുത്ത കഞ്ചാവിന്‌ ചില്ലറ വിപണിയില്‍ അര ലക്ഷത്തോളം രൂപ വിലമതിക്കും. 15,000 രൂപക്ക്‌ ലഭിക്കുന്ന കഞ്ചാവ്‌ 50,000 രൂപയ്‌ക്കാണ്‌ വിറ്റഴിക്കുന്നത്‌. ചെറിയ പാക്കറ്റ്‌ ഒന്നിന്‌ 500 രൂപയാണ്‌ ഈടാക്കുന്നത്‌. സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികള്‍, ഇതരസംസ്‌ഥാനത്തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ്‌ വില്‍പ്പന.
പാലക്കാട്‌ ഡിവൈ.എസ്‌.പി: ജി.ഡി. വിജയകുമാര്‍, ടൗണ്‍ നോര്‍ത്ത്‌ എസ്‌.ഐ: പി.എം. വിമോദ്‌, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ്‌ അംഗങ്ങളായ എസ്‌.ഐ: പ്രസാദ്‌ വര്‍ക്കി, ടി.ആര്‍. സുനില്‍കുമാര്‍, സി.വി. ബിജു, സന്ദീപ്‌, ആര്‍. വിനീഷ്‌, ആര്‍. രാജീദ്‌ എന്നിവരടങ്ങിയ സംഘമാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌.

Ads by Google
Advertisement
Wednesday 27 Mar 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW