Monday, May 20, 2019 Last Updated 6 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 12.27 AM

വീടു നിര്‍മാണം നിര്‍ത്തിയതില്‍ പ്രതിഷേധം

അഗളി: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക്‌ എച്ച്‌.ആര്‍.ഡി.എസ്‌. ഇന്ത്യ എന്ന സന്നദ്ധ സംഘടന സൗജന്യമായി വീടുവെച്ചു നല്‍കുന്നത്‌ സര്‍ക്കാര്‍ നിര്‍ത്തി വെച്ചതില്‍ പ്രതിഷേധിച്ച്‌ ആദിവാസി മൂപ്പന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിന്‌. വെള്ളിയാഴ്‌ച രാവിലെ 11ന്‌ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന്‌ കൗണ്‍സില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഷോളയൂര്‍ പഞ്ചായത്തില്‍ എച്ച്‌.ആര്‍.ഡി.എസ്‌. പണിത വീടുകള്‍ക്ക്‌ പഞ്ചായത്ത്‌ വീട്ടുനമ്പറും നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ്‌ അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തില്‍ സമഗ്ര ആദിവാസി വികസനം ലക്ഷ്യം വെച്ച്‌ എച്ച്‌.ആര്‍.ഡി.എസ്‌. എന്ന സംഘടന വന്നത്‌. ആദ്യഘട്ടത്തില്‍ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും സൗജന്യമായി വീടും തുടര്‍ന്ന്‌ തരിശ്‌ ഭൂമി കൃഷിയോഗ്യമാക്കി മാറ്റുന്നതിനുമുള്ള പദ്ധതികളാണ്‌ വിഭാവനം ചെയ്‌തത്‌. പോര്‍ട്ടബിള്‍ ഗ്രഹനിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ച്‌ കൃഷിയിടത്തിലും വാഹനങ്ങള്‍ കടന്നുചെല്ലാന്‍ പ്രയാസമുള്ള സ്‌ഥലങ്ങളിലുമായാണ്‌ വീടുകള്‍ പണിതത്‌. എന്നാല്‍ നിര്‍മാണത്തിലെ അപാകതകളും മറ്റും ചൂണ്ടിക്കാണിച്ച്‌ ഐ.ടി.ഡി.പി. പ്ര?ജക്‌ട് ഓഫീസര്‍ അധികൃതര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ എച്ച്‌.ആര്‍.ഡി.എസ്‌്. വീടുപണി നിര്‍ത്തിവെച്ചു.

Ads by Google
Advertisement
Wednesday 27 Mar 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW