Thursday, July 18, 2019 Last Updated 16 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 12.25 AM

ഞാന്‍ ( കെ.സുധാകരന്‍) പട്ടാള ഓഫീസറാകാന്‍ മോഹിച്ചു

uploads/news/2019/03/297222/k2.jpg

കണ്ണൂര്‍: യാദൃശ്‌ചികമായി രാഷ്‌ട്രീയ നേതൃത്വത്തിലേക്ക്‌ കടന്നുവന്നയാളാണ്‌ ഞാന്‍. നിലനില്‍പിന്റെ ഭാഗമായി പിന്നീട്‌ സി.പി.എമ്മിന്റെ അക്രമരാഷ്‌ട്രീയത്തെ എതിര്‍ക്കാന്‍ സാധിക്കുന്ന ഒരു രാഷ്‌ട്രീയ ശൈലി ഞാന്‍ സ്വീകരിച്ചിട്ടുണ്ട്‌. സത്യമാണത്‌. ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ കടന്നുവരുമായിരുന്നു. ഹൈസ്‌കൂള്‍ ക്ലാസു മുതല്‍ കെ.എസ്‌.യു.വിനൊപ്പം വിദ്യാര്‍ഥി രാഷ്‌ട്രീയത്തില്‍ ഉണ്ടായിരുന്നു. ബ്രണ്ണല്‍ കോളജില്‍ പി.ഡി. സി.ക്ക്‌ പഠിക്കുമ്പോള്‍ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കി. നേതാവാകണം എന്നു മോഹിച്ചിട്ടില്ല. പടപട്ടാള ഓഫീസറായി മാറുക എന്നതായിരുന്നു ജീവിത ലക്ഷ്യം. എന്നാല്‍ നിരവധി കടമ്പകള്‍ കടന്ന്‌ സെലക്ഷന്‍ കിട്ടിയപ്പോള്‍ എടക്കാടുണ്ടായ ഒരു പ്രാദേശിക രാഷ്‌ട്രീയ സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ടു. അതിനാല്‍ വെരിഫിക്കേഷനില്‍ നിയമനം റദ്ദായി. പിന്നീട്‌ ഡിഗ്രി, എം.എ,എല്‍.എല്‍.ബി പഠന കാലത്ത്‌ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകി. ജനാധിപത്യപരമായി എനിക്ക്‌ കിട്ടേണ്ട അവകാശങ്ങള്‍ ധ്വംസിക്കപ്പെടുമ്പോള്‍ ഉണ്ടായ സ്വാഭാവിക പ്രതിരോധമല്ലാതെ ഞാന്‍ ഒരു അക്രമകാരിയല്ല. അക്രമിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ുന്ന യപ്രവര്‍ത്തകര്‍ക്ക്‌ ആത്മവിശ്വാസം പകരുന്ന ശൈലി ഞാന്‍ സ്വീകരിക്കുകയായിരുന്നു. അതുകൊണ്ടാണ്‌ കണ്ണൂര്‍ ചുവക്കാതെ രക്ഷിക്കാനായത്‌. രണ്ട്‌ എം.എല്‍.എ. മാര്‍ മാത്രം കോണ്‍ഗ്രസിനുണ്ടായിരുന്ന കാലത്തില്‍ നിന്ന്‌ അഞ്ച്‌ എം.എല്‍.എ.മാരിലേക്കും ഒരു എം.പിയിലേക്കും വളരാന്‍ ഈ കാലഘട്ടത്തിനിടയില്‍ കോണ്‍ഗ്രസിന്‌ സാധിച്ചു. അക്രമ, പ്രോത്സാഹിപ്പിക്കുകയോ ചെറുപ്പക്കാരെ അക്രമത്തിന്റെ വഴിയിലേക്ക്‌ ആകര്‍ഷിക്കുയോ ചെയ്‌തിട്ടില്ല. അക്രമത്തെ നിലനില്‍പ്പിനുവേണ്ടി തടുത്തു നിര്‍ത്തുന്ന പ്രതിരോധ ശക്‌തിമാത്രമാണ്‌ കണ്ണൂര്‍ രാഷ്‌ട്രീയത്തില്‍ ഞാന്‍.
കണ്ണൂരില്‍ ഒരപാട്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കാന്‍ ഈ പ്രവര്‍ത്തന കാലയളവില്‍ കഴിഞ്ഞിട്ടിട്ടുണ്ട്‌. കണ്ണൂരിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം., പയ്യാമ്പലം ബീച്ച്‌. മുഴപ്പിലങ്ങാട്‌ ഡ്രൈവ്‌ ഇന്‍ ബീച്ച്‌ എന്നിവയില്‍ എന്റെ കൈയൊപ്പുണ്ട്‌. വനം വകുപ്പ്‌ മന്ത്രിയായപ്പോഴും നിരവധി കാര്യങ്ങള്‍ ചെയ്യാനായി. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഓരോ ഘട്ടത്തിലും ഭാഗഭാക്കായി. യുവാക്കള്‍ക്ക്‌ വേണ്ടി വഴിമാറണമെന്ന്‌ പറയുന്നത്‌ കേള്‍ക്കാറുണ്ട്‌. പ്രായം കണക്കാക്കിയല്ല, യുവത്വത്തെ ത്രസിപ്പിക്കാന്‍ മനസ്സുള്ള നേതാവുണ്ടാകുക എന്നതാണ്‌ യുവ പ്രാതിനിധ്യം കൊണ്ടുദ്ദേശിക്കേണ്ടത്‌. യുവ നേതാക്കള്‍ക്കും യുവമനസ്സിനെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടാകണമെന്നില്ല. ലക്ഷ്യബോധമാണ്‌ എന്നെ നയിക്കുന്നത്‌. അതിനായി എന്തു ത്യാഗം സഹിക്കാനും ഒരുക്കമാണ്‌. മൂന്നു തവണ കാറിനു നേരെയുണ്ടായ ബോംബാക്രമണം ഞാന്‍ നേരിട്ടുണ്ട്‌. ഇതില്‍ ഒരു തവണ രക്ഷപ്പെട്ടത്‌ തലനാരിഴക്കാണ്‌. രണ്ടും കല്‍പിച്ചുള്ള പോരാട്ടം തന്നെയാണ്‌.ഞാന്‍ പുറത്തു പോയാല്‍ ജീവനോട്‌ തിരിച്ചു വരുമോ എന്ന ആശങ്ക എന്റെ അമ്മയെ എന്നും അലട്ടിയിരുന്നു. എന്റെ ഈ ശൈലിയെ ആരൊക്കെ വെറുത്താവലും കൈയൊഴിഞ്ഞാലും, എന്നെ സ്‌നേഹിക്കുന്ന ഒരു പിടി ആള്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ്‌ ഈ രാഷ്‌ട്രീയ ജീവിതം എനിക്ക്‌ സമ്മാനിച്ചത്‌.

കെ.സുജിത്ത്‌

Ads by Google
Advertisement
Wednesday 27 Mar 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW