Thursday, July 18, 2019 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 02.16 AM

രാഹുലിനെ വരവിന്‌ തടയിടുന്നത്‌ കോണ്‍ഗ്രസ്‌-സി.പി.എം. അവിശുദ്ധ കൂട്ടുകെട്ട്‌

uploads/news/2019/03/297085/p2.jpg

ആലത്തൂര്‍: ഇന്ത്യയിലെ കോണ്‍ഗ്രസ്‌-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടാണ്‌ രാഹുലിന്റെ കേരളത്തിലേക്കുള്ള വരവിനെ തടയിടാന്‍ ശ്രമിക്കുന്നതിനു കാരണമെന്നും സി.പി.എമ്മിന്റെ അക്രമ രാഷ്ര്‌ടീയത്തെ എതിര്‍ക്കാതെ മൗനം പാലിക്കുന്നതും ഈ അവിശുദ്ധത്തിന്‌ തെളിവാണെന്നും ബി.ഡി.ജെ.എസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപകുമാര്‍. എന്‍.ഡി.എ ആലത്തൂര്‍ പാര്‍ലമെന്റ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു
അദ്ദേഹം. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി. പ്രദീപ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എ.എന്‍. അനുരാഗ്‌, നാഷണലിസ്‌റ്റ് കേരള കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി ഗിരി, ബിജെപി സംസ്‌ഥാന കമ്മറ്റി അംഗം എം. ലക്ഷ്‌മണന്‍, ബി.ഡി.ജെ.എസ്‌. ജില്ലാ പ്രസിഡന്റ്‌ വി.പി. ചന്ദ്രന്‍, ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ എ.കെ.ഓമനക്കുട്ടന്‍, കേശവ്‌ ദേവ്‌ പുതുമന, അനീഷ്‌, ലോകനാഥന്‍, രാജീവ്‌ മാടമ്പി പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 26 Mar 2019 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW