Tuesday, May 21, 2019 Last Updated 12 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 02.16 AM

വരള്‍ച്ചയില്‍നിന്നു രക്ഷയ്‌ക്ക് ഹൈഡ്രോജെല്‍

uploads/news/2019/03/297084/p1.jpg

തച്ചമ്പാറ: വിളകളെ വരള്‍ച്ചയില്‍നിന്ന്‌ സംരക്ഷിക്കുന്നതിനുള്ള ഉപാധിയായ ഹൈഡ്രോജെല്‍ ഇനി തച്ചമ്പാറയിലും. പോളിമര്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ജെല്‍ സ്വാഭാവികമായി വിഘടിച്ചുപോകുന്നതാണ്‌. കൃഷിയിടത്തിലെ മണ്ണുമായി കലര്‍ത്തുന്ന ഹൈഡ്രോജെല്‍ ജലം ആഗിരണം ചെയ്‌ത് അതിന്റെ വലുപ്പത്തിന്റെ മുന്നൂറു മടങ്ങായി സ്വയം വലുതാകും. ഇത്‌ ചെടികളുടെ വേരുപടലത്തില്‍ ഒട്ടിയിരുന്ന്‌ മണ്ണില്‍ ജലാംശം കുറയുന്ന അവസരത്തില്‍ നനവ്‌ പുറത്തുവിട്ട്‌ ചെടിക്ക്‌ ലഭ്യമാക്കും.
10 മുതല്‍ 25 ശതമാനം വരെ വിളവര്‍ധനയും രേഖപ്പെടുത്തുന്നു. മാത്രമല്ല ജലസേചനത്തില്‍ 40 മുതല്‍ 70 ശതമാനം വരെ ജല ഉപയോഗം കുറയ്‌ക്കാനും കഴിയും. രാസവളം ജലത്തില്‍ ലയിച്ച്‌ ഒഴുകിപ്പോകുന്നത്‌ തടയാനും ഹൈഡ്രോജെല്ലിന്‌ കഴിയും. പട്ടാമ്പി കൃഷി വിജ്‌ഞാന കേന്ദ്രം ഹൈഡ്രോജെല്‍ ഗുളിക രൂപത്തില്‍ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്‌. ഒരു ഗ്രോബാഗില്‍ രണ്ട്‌ ഗുളിക എന്ന നിലയിലാണ്‌ കൊടുക്കേണ്ടത്‌. തച്ചമ്പാറ പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം അടുക്കളത്തോട്ടം കൃഷിക്കായി കര്‍ഷകര്‍ക്ക്‌ ഹൈഡ്രോജെല്‍ ഗുളിക വിതരണം ചെയ്‌തിരുന്നു.

Ads by Google
Advertisement
Tuesday 26 Mar 2019 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW