Monday, May 20, 2019 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 02.16 AM

കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി യോഗാധ്യാപകന്‍ മാതൃകയായി

മണ്ണാര്‍ക്കാട്‌: വഴിയില്‍നിന്നും വീണു കിട്ടിയ പണം ഉടമസ്‌ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച്‌ യോഗാധ്യാപകന്‍ മാതൃകയായി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വീട്ടിലേക്ക്‌ പോകും വഴി മുണ്ടേക്കരാട്‌ ഭാഗത്ത്‌ വച്ചാണ്‌ യോഗാധ്യാപകനായ സന്തോഷിന്‌ 5000 രൂപ കളഞ്ഞുകിട്ടയിത്‌. ഉടന്‍ തന്നെ സാമൂഹ്യമാധ്യമങ്ങള്‍ വഴി പണം ലഭിച്ച കാര്യം അറിയിച്ച്‌ ഉടമയെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇതേത്തുടര്‍ന്ന്‌ ധാരാളം പേര്‍ വിളിച്ചെങ്കിലും പറഞ്ഞ തുകകള്‍ വ്യത്യസ്‌തമായിരുന്നു. ഒടുവില്‍ ഇന്നലെ രാവിലെ മുക്കണം ചെട്ടിക്കാട്ടില്‍ ഹോട്ടല്‍ നടത്തുന്ന അബ്‌ദുറഹ്‌മാന്റെ വിളിയെത്തി.
ഹോട്ടലിലേക്ക്‌ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന വഴി പണം നഷ്‌ടപ്പെട്ടിരുന്നുവെന്ന്‌ പറഞ്ഞ അബ്‌ദുറഹ്‌മാന്‍ നഷ്‌ടപ്പെട്ട തുകയും നോട്ടുകളുടെ എണ്ണവും പറഞ്ഞതോടെ ഉടമസ്‌ഥനെ വ്യക്‌തമായി.
തുടര്‍ന്ന്‌ മണ്ണാര്‍ക്കാട്‌ സ്‌റ്റേഷനില്‍ എത്തി പോലീസിന്റെ സാന്നിധ്യത്തില്‍ തുക കൈമാറി. ചെറുകിട ഹോട്ടല്‍ നടത്തിപ്പുകാരനാണ്‌ അബ്‌ദുറഹ്‌മാന്‍. നഗരത്തിലെ പതഞ്‌ജലി യോഗാ കേന്ദ്രത്തിലെ യോഗ അധ്യാപകനായ സന്തോഷ്‌ പള്ളിക്കുറുപ്പ്‌ സ്വദേശിയാണ്‌.

Ads by Google
Advertisement
Tuesday 26 Mar 2019 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW