Wednesday, June 12, 2019 Last Updated 15 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 02.12 AM

ആവേശമായി ഇട്ടിയച്ചന്‍; തെരഞ്ഞെടുപ്പായാല്‍ വെയിലും, പ്രായവും പ്രശ്‌നമല്ല

uploads/news/2019/03/297060/e3.jpg

നെടുമ്പാശ്ശേരി:രാപ്പകല്‍ മണ്ണിനോട്‌ മല്ലിടുന്ന 81കാരനായ ഇട്ടിയച്ചന്‌ തെരഞ്ഞെടുപ്പടുത്താല്‍ സ്വന്തം സ്‌ഥാനാര്‍ഥിയെ വിജയിപ്പിക്കുകയാണ്‌ ലക്ഷ്യം. അതിന്‌ വെയിലും, പ്രായവും സമയവും പ്രശ്‌നമല്ല. യുവാക്കളേക്കാള്‍ ആവേശമാണ്‌. ഫലം പ്രഖ്യാപിക്കുന്നത്വരെ വിശ്രമമില്ല. മികച്ച കൃഷിക്കാരനും, കോണ്‍ഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റുമായ കുന്നുകര കുത്തിയതോട്‌ മണാത്തറ മണവാളന്‍ വീട്ടില്‍ ഇട്ടിയച്ചന്‌ പാര്‍ട്ടി പ്രവര്‍ത്തനം ഹരമാണ്‌. തെരഞ്ഞെടുപ്പടുത്താല്‍ സജീവമായി രംഗത്തുണ്ടാകും.
യൂത്ത്‌ കോണ്‍ഗ്രസിലൂടെ രാഷ്ര്‌ടീയ പ്രവര്‍ത്തനമാരംഭിച്ച ഇട്ടിയച്ചന്‌ ഇടിച്ച്‌ കയറാനോ, സ്‌ഥാനമോഹങ്ങള്‍ക്കോ താത്‌പര്യമില്ല. തദ്ദേശസ്‌ഥാപനങ്ങളിലേക്ക്‌ പലപ്പോഴും ഇട്ടിയച്ചന്റെ പേര്‌ പരിഗണനക്ക്‌ വന്നെങ്കിലും തനിക്ക്‌ കൃഷി മതിയെന്ന്‌ പറഞ്ഞ്‌ മറ്റുള്ളവര്‍ക്കായി വഴിമാറുകയായിരുന്നു. എന്നിട്ടും രണ്ട്‌ തവണ അയിരൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ ഭരണസമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ഇട്ടിയച്ചനെ റൂറല്‍ ബാങ്കും മാതൃക കൃഷിക്കാരനായി തെരഞ്ഞെടുത്തിട്ടുണ്ട്‌.
ഗ്രാമവാസിയുടെ വേഷവും, ശൈലിയുമുള്ള ഇട്ടിയച്ചന്‍ പുറത്ത്‌ പോകുമ്പോള്‍ മാത്രമാണ്‌ ഷര്‍ട്ട്‌ ധരിക്കുന്നത്‌. ഇത്തവണ വീടിന്‌ മുന്നില്‍ സ്വന്തം സ്‌ഥാനാര്‍ഥിയുടെ കൂറ്റന്‍ കട്ടൗട്ട്‌ സ്‌ഥാപിച്ചാണ്‌ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ സജീവമായിരിക്കുന്നത്‌. ഭാര്യ: കുഴൂര്‍ തിരിമുക്കുളം പാറേക്കാട്ടില്‍ കുടുംബാംഗം പരേതയായ റോസി.

Ads by Google
Advertisement
Tuesday 26 Mar 2019 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW