Friday, June 21, 2019 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 02.12 AM

പോലീസിന്‌ തലവേദനയായി മണല്‍ വഞ്ചികള്‍

uploads/news/2019/03/297058/e1.jpg

ആലുവ: പെരിയാറില്‍ മണല്‍ വരുന്നതിനിടെ പിടികൂടിയ മണല്‍ വഞ്ചികള്‍ പോലീസിന്‌ തലവേദനയായി. ഇരു വഞ്ചികളും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റാനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. മണല്‍ വാരലിനെതിരെ മോഷണത്തിനും നദീസംരക്ഷണ നിയമപ്രകാരവും കേസെടുത്ത പോലീസിന്‌ വഞ്ചികള്‍ സംരക്ഷിക്കേണ്ട ബാധ്യതയായി.
പരുന്ത്‌ റാഞ്ചി മണപ്പുറത്ത്‌ നിന്ന്‌ മണല്‍ വാരുന്നതിനിടെ പിടികൂടിയ വഞ്ചികള്‍ സീ പോര്‍ട്‌ എയര്‍പോര്‍ട്‌ പാലത്തിന്‌ സമീപം കെട്ടിയിട്ടത്‌ നാലു ദിവസമായി രണ്ടു പോലീസുകാര്‍ വീതം രണ്ട്‌ ഷിഫ്‌റ്റായി കാവലിരിക്കുകയാണ്‌. ഞായറാഴച രണ്ട്‌ വഞ്ചികളും ചൊവ്വര ഫെറി കടവിലേക്ക്‌ മാറ്റി മണല്‍ വാരി മാറ്റി വഞ്ചി മാറ്റാനായി പോലീസിന്‌ പണം മുടക്കേണ്ടി വന്നു.
നേരത്തെ മണല്‍ വാരുന്ന വഞ്ചി കണ്ടെത്തിയാല്‍ സ്‌ഥലത്ത്‌ തന്നെ മുക്കുകയോ മണ്ണുമാന്തി ഉപയോഗിച്ച്‌ പൊളിക്കുകയോ ആണ്‌ പോലീസ്‌ ചെയ്‌തിരുന്നത്‌. പുതിയ സി.ഐ യും എസ്‌.ഐയും ചാര്‍ജെടുത്തതോടെയാണ്‌ വീണ്ടും മണല്‍ വേട്ട ഉഷാറായത്‌.
നിയമത്തിന്റെ ചുവട്‌ പിടിച്ച്‌ മണല്‍ വഞ്ചിക്ക്‌ പോലീസുകാര്‍ കാവലിരിക്കുമ്പോള്‍ നൈറ്റ്‌ പട്രോളിങ്‌ മുടങ്ങുന്നതായി ആക്ഷേപമുണ്ട്‌.

Ads by Google
Advertisement
Tuesday 26 Mar 2019 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW