Thursday, June 27, 2019 Last Updated 29 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 02.11 AM

യുവതിയെ കൊലപ്പെടുത്തി പെരിയാറില്‍ തള്ളിയ സംഭവം;അന്വേഷണം ഊര്‍ജിമാക്കി

ആലുവ: യുവതിയെ കൊലപ്പെടുത്തിയ ശേഷം ആലുവയില്‍ പെരിയാറില്‍ തള്ളിയ സംഭവത്തില്‍ പോലീസ്‌ അന്വേഷണം വീണ്ടും ഊര്‍ജിമായി. അന്വേഷ ഉദ്യോഗസ്‌ഥരായിരുന്ന ആലുവ സി.ഐയും എസ്‌.ഐയും സ്‌ഥലം മാറിയതിനെ തുടര്‍ന്ന്‌ മുടങ്ങിയ അന്വേഷണം പുതിയതായി ചുമതലയേറ്റ ഉദ്യോഗസ്‌ഥര്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്‌.
ഇതിനിടെ കൊല്ലപ്പെട്ടത്‌ ഇതരസംസ്‌ഥാന സ്വദേശിനിയാണെന്നും ഇവരുടെ ബന്ധുക്കളെയും കണ്ടെത്തിയതായും സൂചനയുണ്ട്‌. ശാസ്‌ത്രീയ തെളിവുകള്‍ കൂടി ലഭിച്ചല്‍ പ്രതിയും ഉടന്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ്‌ പോലീസ്‌. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത്‌ വിടാനാകില്ലെന്ന്‌ നിലപാടിലാണ്‌ അന്വേഷണ സംഘം. ഫെബ്രുവരി 12നാണ്‌ യു.സി. കോളേജിന്‌ കടവിന്‌ സമീപം വിദ്യാഭവന്‍ സെമിനാരിയോട്‌ ചേര്‍ന്നുള്ള സ്വകാര്യ കടവില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്‌.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുതപ്പില്‍ പുതഞ്ഞ്‌ പ്ലസാറ്റിക്ക്‌ കയര്‍ ഉപയോഗിച്ച്‌ കരിങ്കല്ലില്‍ കെട്ടിത്താഴ്‌ത്തിയ നിലയിലായിരുന്നു. മൃതദേഹം പെരിയാറില്‍ കൊണ്ടു വന്നിട്ടവരെ കണ്ടെത്തി അതിലൂടെ യുവതിയെ തിരിച്ചറിയാനുള്ള ശ്രമമാണ്‌ പോലീസ്‌ നടത്തിയത്‌. കളമശേരിയിലെ ഒരു തുണിക്കടയില്‍ നിന്നാണ്‌ പുതപ്പ്‌ വാങ്ങിയതെന്നും മറ്റൊരു കടയില്‍ നിന്നാണ്‌ പ്ലാസ്‌റ്റിക്ക്‌ കയര്‍ വാങ്ങിയതെന്നും കണ്ടെത്തിയിരുന്നു.

Ads by Google
Advertisement
Tuesday 26 Mar 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW