Wednesday, June 12, 2019 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 02.11 AM

പരീക്ഷകള്‍ ഞായറാഴ്‌ചകളില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന്‌

അങ്കമാലി: മാറ്റി വയ്‌ക്കുന്ന പരീക്ഷകള്‍ ഞായറാഴ്‌ചകളില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന്‌ കത്തോലിക്ക കോണ്‍ഗ്രസ്‌ എ.കെ.സി.സി. മഞ്ഞപ്ര മാര്‍സ്ലീവ ഫൊറോന ഇടവക നേതൃയോഗം ആവശ്യപ്പെട്ടു. ഹര്‍ത്താലുകള്‍, പണിമുടക്കുകള്‍ എന്നിവയുടെ പേരില്‍ ക്രൈസ്‌തവ സമൂഹത്തിന്റെ വിശുദ്ധ ദിനാചരണത്തെയും ആരാധന സ്വാതന്ത്ര്യത്തെയും ഇല്ലതാക്കി എകപക്ഷീയമായി സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം പുനപരിശോധിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
അനവശ്യ ഹര്‍ത്താലുകള്‍, പണിമുടക്ക്‌ എന്നിവ നിയന്ത്രിക്കുന്നതിനുള്ള നടപടികളാണ്‌ സര്‍ക്കാര്‍ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാകേണ്ടത്‌. ഫൊറോന വികാരി ഫാ. സെബാസ്‌റ്റ്യന്‍ ഊരക്കാടന്‍ നേതൃയോഗം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ ബിജു നെറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.ഫാ.സി റ്റോ ചീരകത്തില്‍, സി ഓ സെബാസ്‌റ്റ്യന്‍, പോള്‍ ചുള്ളി, ഷൈബി പാപ്പച്ചന്‍, ജോര്‍ജ്‌ പുന്നയ്‌ക്കല്‍, കെ പി ജോസ്‌, ദേവസിക്കുട്ടി പുന്നയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 26 Mar 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW