Wednesday, June 26, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 02.11 AM

സര്‍ക്കാര്‍ ഉത്തരവ്‌ ലംഘിച്ച്‌ പി.ഡബ്ല്യു.ഡി; പണി തടഞ്ഞ്‌ തൊഴില്‍ വകുപ്പ്‌

ആലുവ: സുര്യതാപം കണക്കിലെടുത്ത്‌ തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്ന ഉത്തരവ്‌ ലംഘിച്ച്‌ ആലുവയില്‍ പി.ഡബ്ല്യു.ഡി റോഡ്‌ പണി തൊഴില്‍ വകുപ്പ്‌ തടഞ്ഞു.
ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെ പൈപ്പ്‌ ലൈന്‍ റോഡില്‍ നിര്‍മ്മല സ്‌കൂളിന്‌ പിന്നിലെ റോഡില്‍ നടന്ന ടാറിംഗ്‌ ജോലികളാണ്‌ ജില്ലാ ലേബര്‍ ഓഫീസര്‍ വി.ബി. ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം ആലുവ അസിസ്‌റ്റന്റ്‌ ലേബര്‍ ഓഫീസര്‍ ജഹ്‌ഫര്‍ സാദിഖിന്റെ നേതൃത്വത്തില്‍ തടഞ്ഞത്‌.
വെയിലത്ത്‌ ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്താണ്‌ തൊഴില്‍വകുപ്പ്‌ തൊഴില്‍ സമയം ക്രമീകരിച്ചിരുന്നു. ഉച്ചയ്‌ക്ക് 12 മുതല്‍ മൂന്ന്‌ വരെ പുറം ജോലികള്‍ ചെയ്യിപ്പിക്കരുതെന്നായിരുന്നു ഉത്തരവ്‌.
ഇത്‌ അവഗണിച്ച്‌ നട്ടുച്ചക്ക്‌ നിര്‍മ്മാണം തുടരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുവാന്‍ വരും ദിവസങ്ങരളിലും പരിശോധന തുടരുമെന്ന്‌ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്മെന്റ്‌) വി.ബി. ബിജു അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 180042555214/ 155300/ 0484 2423110 എന്നീ നമ്പറുകളില്‍ വിളിച്ച്‌ പരിഹാരം തേടേണ്ടതാണെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ വി.ബി. ബിജു അറിയിച്ചു.

Ads by Google
Advertisement
Tuesday 26 Mar 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW