Tuesday, May 21, 2019 Last Updated 13 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.59 AM

കാലിത്തീറ്റ: രണ്ടുമാസത്തിനിടെ വിലകൂടിയത്‌ മൂന്നുതവണ

uploads/news/2019/03/296769/1.jpg

പാലക്കാട്‌: പച്ച പുല്ലിന്റെയും പാലിന്റെയും കുറവിനൊപ്പം കാലിത്തീറ്റയുടെ വില കൂടി വര്‍ധിച്ചതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍. കാലിത്തീറ്റയ്‌ക്ക് രണ്ടുമാസത്തിനിടെ മൂന്നു തവണയാണ്‌ സ്വകാര്യ കമ്പനികള്‍ വില വര്‍ധിപ്പിച്ചത്‌. കഴിഞ്ഞ വര്‍ഷം അവസാനം 50 കിലോയുടെ ഒരു ചാക്ക്‌ കാലിത്തീറ്റയ്‌ക്ക് 1055 രൂപയായിരുന്നു വില. ഇപ്പോള്‍ അത്‌ 1250 രൂപയായി. സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള കേരള ഫീഡ്‌സ് ആണ്‌ ആദ്യം വില വര്‍ധിപ്പിച്ചത്‌.
പ്രളയത്തോടെ സാമ്പത്തികമായി തകര്‍ന്ന കര്‍ഷകര്‍ക്ക്‌ ആശ്വാസം പകര്‍ന്നത്‌ ക്ഷീരമേഖല മാത്രമായിരുന്നു. പാലിന്‌ ലിറ്ററിന്‌ ഒരു രൂപ വേനല്‍ക്കാല ഇന്‍സെന്റീവായി മില്‍മ എറണാകുളം മേഖല നല്‍കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ കാലിത്തീറ്റ കമ്പനികള്‍ വില വര്‍ധിപ്പിച്ചത്‌. മൂന്നു തവണയായി കാലിത്തീറ്റയ്‌ക്ക് കിലോഗ്രാമിന്‌ മൂന്നര രൂപയോളമാണു വര്‍ധനയുണ്ടായത്‌. ഇതുകൂടാതെ വേനല്‍ക്കാല സബ്‌സിഡി കുറച്ച്‌ മില്‍മയും കര്‍ഷകരെ ദ്രോഹിക്കുന്നതായും ആക്ഷേപമുണ്ട്‌. ചൂടുമൂലം പാല്‍ ഉത്‌പാദനത്തില്‍ 15 ശതമാനം വരെ കുറവുണ്ടായ സാഹചര്യത്തിലാണ്‌ മില്‍മ സബ്‌സിഡിയും കുറച്ചതെന്നു കര്‍ഷകര്‍ പറയുന്നു.ഒരു ലീറ്റര്‍ പാലിന്‌ കര്‍ഷകന്‌ ലഭിക്കുന്നത്‌ പരമാവധി 34 രൂപ. പാലിലെ കൊഴുപ്പിന്റെ അളവനുസരിച്ച്‌ വില കുറയും. വേനല്‍ കടുത്തതോടെ പച്ചപ്പുല്ല്‌ ഇല്ലാതായി. കര്‍ഷകര്‍ കാലികളെ പോറ്റുന്നത്‌ വില കൊടുത്ത്‌ വൈക്കോലും ചോളവും വാങ്ങിയാണ്‌. 25 കിലോയുടെ ഒരു കെട്ട്‌ വൈക്കോലിന്‌ 175 രൂപ നല്‍കണം.

Ads by Google
Advertisement
Monday 25 Mar 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW