Tuesday, May 21, 2019 Last Updated 13 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.58 AM

തിരുവാതിരകളിയില്‍ കിണ്ണംകളിയുമായി വനിതാകൂട്ടായ്‌മ

ആനക്കര: തിരുവാതിരകളിയില്‍ കിണ്ണംകളിയുമായി വനിതാകൂട്ടായ്‌മ. പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിലെ വരാഹ ജയന്തി ആഘോഷത്തിന്റെ ഭാഗമായിട്ട്‌ പട്ടാമ്പി കൈത്തളളി ധ്വനി കൈക്കൊട്ടികളി സംഘമാണ്‌ പണ്ട്‌ കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്ന തിരുവാതിരകളിയിലെ കിണ്ണം കളി അവതരിപ്പിച്ചത്‌.
രണ്ട്‌ കൈകളിലും കിണ്ണം വെച്ച്‌ ഈശ്വര സ്‌തൂതികളായ പാട്ടുകളാണ്‌ കിണ്ണം കളിക്കായി ചിട്ടപ്പെടുത്തുന്നത്‌. പാട്ടിന്റെ താളത്തിനൊത്ത്‌ നൃത്ത ചുവടുകള്‍ തീര്‍ക്കുന്ന കാഴ്‌ച്ച പുതിയ തലമുറക്കും പഴയ തലമുറയ്‌ക്കും ആവേശം നല്‍കി. പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍മ്പ്‌ തിരുവാതിരകളിയില്‍ പ്രാചരത്തിലുണ്ടായിരുന്ന കിണ്ണം കളി പുതിയ തലമുറക്ക്‌ അന്യമായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രം, കരിമ്പുഴ ശ്രീരാമ സ്വാമിക്ഷേത്രം, ചെര്‍പ്പുളളശ്ശേരി അയ്യപ്പന്‍കാവ്‌, തിരുവേഗപുറ മഹാദേവക്ഷേത്രം, രായിരനെല്ലൂര്‍ ദുര്‍ണ്മാദേവി ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ ഉത്സവുമായി ബന്ധപ്പെട്ട്‌ കൈക്കൊട്ടികളി അവതരിപ്പിച്ചിട്ടുണ്ട്‌. വത്സല, ശോഭ, സപ്‌ന, സ്വര്‍ണ്ണകുമാരി, ലിജിത, പ്രിയ, നിഷ, നന്ദിനി എന്നിവരാണ്‌ തിരുവാതിരകളി അവതരിപ്പിച്ചത്‌.

Ads by Google
Advertisement
Monday 25 Mar 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW