Friday, August 16, 2019 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.58 AM

ബി.ജെ.പിക്ക്‌ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയില്ല: ശങ്കരനാരായണന്‍

ആനക്കര: സ്വാതന്ത്ര്യത്തിന്റെ എല്ലാ അവകാശങ്ങളും നിഷേധിക്കുകയും ഭരണഘടനയെ പൊളിച്ചെഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്ന നരേന്ദ്ര മോഡിയുടെ നേതൃത്യത്തില്‍ ഉള്ള സംഘപരിവാര ശക്‌തികള്‍ക്ക്‌ ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ചു വരാന്‍ കഴിയില്ലെന്ന്‌ മഹാരാഷ്ര്‌ട മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍.
തൃത്താല നിയോജക മണ്ഡലം യു.ഡി.എഫ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയും കേന്ദ്രത്തില്‍ ബി.ജെ.പിയും ജനാധിപത്യ വിരുദ്ധമാണ്‌ കാഴ്‌ചവെക്കുന്നത്‌. എ.ഡി.ബി വായ്‌പയെ എതിര്‍ത്ത്‌ സമരം ചെയ്‌ത കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഇന്ന്‌ വായ്‌പ ലഭിക്കുന്നതിന്‌ അവരുടെ കൗപീനം വരെ കഴുകിക്കൊടുക്കുന്ന കാഴ്‌ചയാണ്‌ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി.ടി. ബല്‍റാം എം.എല്‍.എ, ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. സുനില്‍ കുമാര്‍ അധ്യക്ഷനായി. എസ്‌.എം.കെ. തങ്ങള്‍ സ്വാഗതം പറഞ്ഞു. സി.എ.എം.എ. കരീം, കളത്തില്‍ അബ്‌ദുള്ള, പി.ടി. അജയ്‌ മോഹന്‍, സി.വി. ബാലചന്ദ്രന്‍, പി.ഇ. സലാം, യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 25 Mar 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW