Tuesday, May 21, 2019 Last Updated 13 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.58 AM

ഗവ. മെഡിക്കല്‍ കോളജിന്‌ തിളക്കമാര്‍ന്ന വിജയം

പാലക്കാട്‌: പരിമിതികള്‍ക്കിടയിലും പാലക്കാട്‌ ഗവ: മെഡിക്കല്‍ കോളജിന്‌ തിളക്കമാര്‍ന്ന വിജയം. പ്രഥമ എം.ബി.ബി.എസ്‌. ബാച്ചില്‍ പരീക്ഷയ്‌ക്കിരുന്ന 80 വിദ്യാര്‍ഥികളില്‍ 72 പേരും വിജയിച്ചു. 17 പേര്‍ക്ക്‌ ഫസ്‌റ്റ് ക്ലാസും ലഭിച്ചു. രാജ്യത്ത്‌ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ മെഡിക്കല്‍ കോളജാണിത്‌. ഇവിടെ 70 ശതമാനത്തില്‍ അധികം വിദ്യാര്‍ഥികളും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരാണ്‌. 100 സീറ്റാണ്‌ ഇവിടെ അനുവദിച്ചിട്ടുള്ളത്‌. ഇതില്‍ 20 പേര്‍ വിവിധ കാരണങ്ങളാല്‍ പരീക്ഷ എഴുതിയില്ല. 2014ലാണ്‌ യാക്കരയിലെ കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ഐ.ടി.ഐ.യുടെ സ്‌ഥലം ഏറ്റെടുത്ത്‌ കോളജ്‌ സ്‌ഥാപിച്ചത്‌. ഐ.ടി.ഐ. സ്‌ഥലത്ത്‌ മെഡിക്കല്‍ കോളജ്‌ സ്‌ഥാപിക്കുന്നതിന്‌ തൊഴിലാളി യൂണിയനുകള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചെങ്കിലും അന്നത്തെ യു.ഡി.എഫ്‌ സര്‍ക്കാര്‍ പ്രശ്‌നം രമ്യമായി പരിഹരിച്ച്‌ കോളജിനായി സ്‌ഥലം ഏറ്റെടുത്തു.
ഷാഫി പറമ്പില്‍ എം.എല്‍.എ മുന്‍കൈയെടുത്താണ്‌ പാലക്കാടിന്‌ സ്വന്തമായി മെഡിക്കല്‍ കോളജ്‌ പ്രാവര്‍ത്തികമാക്കിയത്‌.അധ്യാപകരുടെയും ജീവനക്കാരുടെയും കുറവിനു പുറമെ കോളജിനാവശ്യമായ അടിസ്‌ഥാന സൗകര്യമില്ലെന്ന്‌ പറഞ്ഞ്‌ ഓരോ ബാച്ചിനും ആദ്യം അനുമതി നിഷേധിച്ചെങ്കിലും അതെല്ലാം തരണം ചെയ്‌താണ്‌ 90 ശതമാനം വിജയം നേടിയത്‌. നിലവില്‍ അക്കാദമിക്‌ ബ്ലോക്ക്‌ മാത്രമാണുള്ളത്‌. ആശുപത്രി ബ്ലോക്കിനാവശ്യമായ കെട്ടിടത്തിന്റെ നിര്‍മാണം ത്വരിതഗതിയില്‍ നടക്കുകയാണ്‌.
2020 നകം പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. നിലവില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ ഒരു വര്‍ഷത്തെ ഇന്റന്‍ഷിപ്‌ കാലയളവില്‍ പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ ശസ്‌ത്രക്രിയ, മെഡിസിന്‍, ഗൈനക്കോളജി, കമ്യൂണിറ്റി മെഡിസിന്‍, സ്‌പെഷാലിറ്റി മെഡിസിന്‍ എന്നി വിഭാഗങ്ങളിലായി രണ്ടുമാസം വീതം ചെയ്യണം.
ശിശുരോഗ വിഭാഗത്തിലും ഓര്‍ത്തോ വിഭാഗത്തിലും ഓരോമാസവും പരിശീലനം നല്‍കും. ഇക്കാലയളവില്‍ മാസം 20,000 രൂപ സ്‌റ്റൈപ്പന്റാണ്‌ അനുവദിക്കുക. മാസം ഒരു അവധിക്കും അര്‍ഹതയുണ്ടാവും.

Ads by Google
Advertisement
Monday 25 Mar 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW