Tuesday, May 21, 2019 Last Updated 13 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.58 AM

പക്ഷികള്‍ക്ക്‌ ദാഹമകറ്റാന്‍ മരച്ചില്ലയില്‍ പാത്രങ്ങള്‍

ആലത്തൂര്‍: മീനച്ചൂടില്‍ നാടും കാടുമെല്ലാം വറ്റിവരളുമ്പോള്‍ വെള്ളം കോരിക്കുടിക്കാനോ വാങ്ങിക്കുടിക്കാനോ കഴിവില്ലാത്ത പക്ഷികള്‍ക്ക്‌ ജീവജലം നല്‍കാന്‍ മരച്ചില്ലയില്‍ പാത്രങ്ങളൊരുങ്ങി. ആലത്തൂര്‍ ശ്രീനാരായണ കോളജിലെ എന്‍വയോണ്‍മെന്റ്‌ ആന്‍ഡ്‌ വാട്ടര്‍ മാനേജ്‌മെന്റ്‌ വിദ്യാര്‍ഥികളാണ്‌ തങ്ങള്‍ പഠിച്ച പരിസ്‌ഥിതി പാഠം പ്രാവര്‍ത്തികമാക്കിയത്‌. നീര്‍ച്ചോലകള്‍ വറ്റിവരളുകയും വെള്ളം കുടിക്കാന്‍ കിട്ടാതെ പക്ഷികളും ജീവജാലങ്ങളും മരിച്ചുവീഴുന്നത്‌ ശ്രദ്ധയില്‍ പെട്ടതാണ്‌ വിദ്യാര്‍ഥികളെ ഈ വഴിക്കു ചിന്തിപ്പിച്ചത്‌.
കോളേജ്‌ വളപ്പിനു ചുറ്റും ഇരുപതേക്കറോളം വളര്‍ത്തുകാടാണ്‌. മയില്‍ ഉള്‍പ്പെടെയുള്ള നിരവധി പക്ഷികളും ചെറു വന്യജീവികളും പറവകളും ഇവിടെ അധിവസിക്കുന്നുണ്ട്‌. കോളജ്‌ വളപ്പില്‍ തന്നെയുള്ള ബട്ടര്‍ഫ്‌ളൈ പാര്‍ക്കിലും ഇവര്‍ നിരീക്ഷണം നടത്തിയിരുന്നു. മഴക്കാലം ആരംഭിക്കാന്‍ ഇനിയും രണ്ടുമാസത്തോളം സമയം ഉണ്ടെന്നിരിക്കെ ജീവജാലങ്ങളുടെ നിലനില്‍പ്പ്‌ അപകടത്തിലാകുമെന്ന്‌ തിരിച്ചറിഞ്ഞതായി വകുപ്പ്‌ മേധാവി കെ.ആര്‍. ജിജുവും അധ്യാപിക ആര്‍. റിയയയും പറഞ്ഞു.
കോളജ്‌ വളപ്പിലും സമീപത്തെ വളര്‍ത്തുകാട്ടിലുമായി അറുപത്‌ പാത്രങ്ങളാണ്‌ സജ്‌ജമാക്കിയത്‌. വിദ്യാര്‍ഥികള്‍ ദിവസവും ഇതില്‍ വെള്ളം നിറയ്‌ക്കും. പക്ഷികള്‍ക്ക്‌ സുരക്ഷിതമായി ഇരിക്കാനും പാത്രം മറിഞ്ഞ്‌ വെള്ളം നഷ്‌ടപ്പെടാതിരിക്കാനുമുള്ള സംവിധാനവും ഇതോടൊപ്പം ഒരുക്കി. മുളയുടെ പൊളി ഉപയോഗിച്ച്‌ വളയം ഉണ്ടാക്കിയാണ്‌ വെള്ളപ്പാത്രം സ്‌ഥാപിച്ചത്‌.

Ads by Google
Advertisement
Monday 25 Mar 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW