Wednesday, June 12, 2019 Last Updated 15 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.54 AM

മാര്‍ക്കറ്റ്‌ കവാടം അടച്ചുള്ള മത്സ്യവില്‍പന തടയണം

uploads/news/2019/03/296734/1.jpg

വരാപ്പുഴ: മല്‍സ്യ മാര്‍ക്കറ്റിന്റെ പ്രധാന കവാടം കൈയേറിയുള്ള മല്‍സ്യ വില്‍പന തടയണമെന്ന ആവശ്യമുയര്‍ന്നു. രണ്ട്‌ കവാടങ്ങളാണ്‌ വരാപ്പുഴ മത്സ്യ മാര്‍ക്കറ്റിനുള്ളത്‌. ഇതില്‍ കിഴക്കുഭാഗത്തെ കവാടത്തിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന മല്‍സ്യ സ്‌റ്റാളിന്റെ തട്ടുകള്‍ വഴിയിലേക്ക്‌ കയറ്റിയിട്ടിരിക്കുന്നതിനാല്‍ മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക്‌ അകത്തേക്കു പ്രവേശിക്കാന്‍ കഴിയുന്നില്ല.
പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്ക്‌. ഇതിനെതിരേ നിരവധിതവണ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. മത്സ്യ ബോക്‌സുകള്‍ കവാടത്തിനു സമീപം നിരത്തിവച്ചിരിക്കുന്നതിനാല്‍ തിരക്കുള്ള സമയത്ത്‌ തിരിയുവാന്‍ കഴിയുന്നില്ല. മാര്‍ക്കറ്റിലെ ഫുട്‌പാത്തിന്റെ അളവ്‌ ഓരോ ദിവസവും കുറഞ്ഞുവരുന്നു.
ഫുട്‌പാത്തില്‍ ബോക്‌സുകള്‍ നിരത്തിവച്ചിരിക്കുന്നതിനാല്‍ നടക്കാന്‍ കഴിയുന്നില്ല. മത്സ്യ മാര്‍ക്കറ്റ്‌ കവാടം അടച്ചുള്ള മല്‍സ്യവില്‍പന തടയണമെന്ന ആവശ്യമുയര്‍ന്നു.

Ads by Google
Advertisement
Monday 25 Mar 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW