Wednesday, June 12, 2019 Last Updated 15 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.54 AM

സംസ്‌ഥാന സര്‍ക്കാര്‍ കെടുകാര്യസ്‌ഥതയുടെ ഉത്തമ ഉദാഹരണം: ഉമ്മന്‍ ചാണ്ടി

uploads/news/2019/03/296733/2.jpg

മൂവാറ്റുപുഴ: കര്‍ഷകരെ കടക്കെണിയിലേയ്‌ക്കും ആത്മഹത്യയിലേയ്‌ക്കും നയിച്ച സംസ്‌ഥാന സര്‍ക്കാര്‍ കെടുകാര്യസ്‌ഥതയുടെ ഉത്തമ ഉദാഹരണമാണെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ചെറുതോണിയില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ഇടുക്കിയില്‍ എട്ടു കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടും സംസ്‌ഥാന സര്‍ക്കാര്‍ മുഖം തിരിച്ചു.
മന്ത്രിസഭ വിളിച്ചു ചേര്‍ത്ത്‌ ജപ്‌തി നടപടികള്‍ ഒഴിവാക്കുമെന്ന്‌ പറഞ്ഞെങ്കിലും ഉത്തരവിറക്കാതെ ജനങ്ങളെ കബളിപ്പിച്ചത്‌ കെടുകാര്യസ്‌ഥതയുടെ തെളിവാണ്‌. ഇടുക്കിയുടെ വികാരമാണ്‌ ഡീന്‍ കുര്യാക്കോസ്‌.
ചെറുതോണിയില്‍ നടന്നത്‌ തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ അല്ല ഡീന്‍ കുര്യാക്കോസിന്റെ വിജയ പ്രഖ്യാപന കണ്‍വന്‍ഷനാണ്‌ നടന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യോഗത്തില്‍ യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്‌. അശോകന്‍ അധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ്‌ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.
യു.ഡി.എഫ്‌ നേതാക്കളായ ജോസഫ്‌ വാഴയ്‌ക്കന്‍, പാലോട്‌ രവി, ജോണി നെല്ലൂര്‍, റോഷി അഗസ്‌റ്റിന്‍, ടി. യു കുരുവിള, ജയ്‌സണ്‍ ജോസഫ്‌, ഇ.എം ആഗസ്‌തി, ഇബ്രാഹിം കുട്ടി കല്ലാര്‍ , റോയ്‌.കെ പൗലോസ്‌, എ.കെ മണി, ജോയ്‌ തോമസ്‌, എം ജെ ജേക്കബ്‌, ജി. ബേബി, കെ.എം ശിവദാസന്‍, ഷിബു തെക്കുംപുറം, മാര്‍ട്ടിന്‍ മാണി, സി.പി മാത്യു, മാത്യു കുഴല്‍നാടന്‍, പി.പി സുലൈമാന്‍ റാവുത്തര്‍, ജോയി വെട്ടിക്കുഴി, എം.കെ പുരുഷോത്തമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 25 Mar 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW