Wednesday, June 12, 2019 Last Updated 15 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.53 AM

ശുദ്ധജലക്ഷാമം: ഒരു കുടുംബത്തിന്‌ രണ്ട്‌ കുടം വെള്ളം വീതം നല്‍കി പഞ്ചായത്തിന്റെ കുടിവെള്ള വിതരണം

വരാപ്പുഴ: ശുദ്ധജലക്ഷാമം രൂക്ഷമായ വരാപ്പുഴ പഞ്ചായത്തിന്റെ ഒന്നാംവാര്‍ഡായ തേവര്‍കാട്ടില്‍ ഒരു കുടുംബത്തിന്‌ രണ്ടുകുടം വെള്ളം നല്‍കി പഞ്ചായത്ത്‌ കുടിവെള്ള വിതരണം തുടങ്ങി.
കഴിഞ്ഞ ഒരുമാസമായി തുടരുന്ന ശുദ്ധജലക്ഷാമം ജനജീവിതം ദുഷ്‌കരമാക്കിയിരിക്കുകയാണ്‌. പുതിയതായി കുടിവെള്ള പൈപ്പ്‌ സ്‌ഥാപിക്കുന്നതിനാലാണ്‌ ശുദ്ധജലക്ഷാമം നേരിടുന്നതെന്നാണ്‌ വാട്ടര്‍ അഥോറിറ്റി അധികൃതര്‍ പറയുന്നത്‌. എന്നാല്‍ പൈപ്പ്‌ സ്‌ഥാപിക്കല്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ തീര്‍ന്നിരുന്നു. മുപ്പത്തടം പദ്ധതിയില്‍ നിന്നും വരുന്ന വെള്ളം മണ്ണംതുരുത്ത്‌ ഓവര്‍ ഹെഡ്‌ ടാങ്കില്‍ എത്തി അവിടെ നിന്നാണ്‌ വിവിധ വാര്‍ഡുകളിലേക്കു പോകുന്നത്‌.
കടമക്കുടി ഭാഗത്തേക്കുള്ള വെള്ളവും ഇവിടെ വരുന്നുണ്ട്‌. എന്നാല്‍ കടമക്കുടിയില്‍ കൃത്യമായി കുടിവെള്ളം ലഭിക്കുന്നുണ്ട്‌. വരാപ്പുഴയിലെ കുടിവെള്ള വിതരണത്തിലെ തകരാറാണ്‌ ശുദ്ധജലക്ഷാമത്തിന്‌ കാരണമെന്നു പറയപ്പെടുന്നത്‌. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലും രൂക്ഷമായ കുടിവെള്ളക്ഷാമമാണു നേരിടുന്നത്‌. ഈ ഭാഗത്ത്‌ മാസങ്ങളായി കുടിവെള്ളത്തിനായി ജനം നെട്ടോട്ടം നടത്തുന്നത്‌. കുടിവെള്ള വിതരണം നടത്തുന്നതിന്‌ ആവശ്യമായ നടപടികള്‍ ഇവിടെ ആരംഭിച്ചിട്ടില്ല. ഇവിടത്തെ ജനങ്ങള്‍ സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്‌.
തേവര്‍കാട്‌, വരാപ്പുഴ പഞ്ചായത്ത്‌ കുടിവെള്ള വിതരണം നടത്തുന്നത്‌ ഒന്നിടവിട്ടാണ്‌. ഇത്‌ ജനങ്ങള്‍ക്ക്‌ പ്രയോജനകരമല്ല. രണ്ടുകുടം വെള്ളം ആഴ്‌ചയില്‍ മൂന്നു തവണയാണ്‌ നല്‍കിവരുന്നത്‌. ഇതിന്റെ അളവ്‌ നാലായി വര്‍ധിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നു.

Ads by Google
Advertisement
Monday 25 Mar 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW