Wednesday, June 26, 2019 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.53 AM

റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അരി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന്‌ പരാതി

പറവൂര്‍: റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അരി ദുര്‍ഗന്ധം മൂലം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന്‌ പരാതി.കാഴ്‌ച്ചയില്‍ മനോഹരമായ വെള്ള അരിയാണ്‌ ദുര്‍ഗന്ധപൂരിതമായിട്ടുള്ളത്‌.
അരി വെന്തു കഴിയുമ്പോള്‍ ദുര്‍ഗന്ധം രൂക്ഷമാകുന്നു. കഞ്ഞിവെള്ളത്തിനും ദുര്‍ഗന്ധമാണ്‌. മൂക്ക്‌ പൊത്തിയാലും കഴിക്കാനാകില്ലെന്ന്‌ ഉപഭോക്‌താക്കള്‍ കുറ്റപ്പെടുത്തുന്നു.ഇതേ ചൊല്ലി റേഷന്‍ കടയുടമകളും കാര്‍ഡുടമകളും തമ്മില്‍ തര്‍ക്കം പതിവായിട്ടുണ്ട്‌.
പ്രളയത്തില്‍ വെള്ളം കയറി കേടായ അരി പോളീഷ്‌ ചെയ്‌ത് ഇറക്കിയ താണോ എന്ന്‌ ജനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ദുര്‍ഗന്ധപൂരിതമായ ഭക്ഷ്യയോഗ്യമല്ലാത്ത അരിയുടെ വിതരണം നിര്‍ത്തിവെക്കുകയും വിതരണം ചെയ്‌ത അരി മാറ്റി നല്‍കുന്നതിന്‌ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ്‌ പറവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി കെ.കെ.അബ്‌ദുള്ള സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി, ജില്ലാ കലക്‌ടര്‍, ജില്ലാ സപ്പൈ ഓഫീസര്‍ എന്നിവര്‍ക്ക്‌ അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 25 Mar 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW