Wednesday, June 12, 2019 Last Updated 15 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.53 AM

എല്ലാമേഖലകളെയും തകര്‍ത്ത ഭരണമായിരുന്നു മോദിയുടെതെന്ന്‌ വി.ഡി സതീശന്‍

പറവൂര്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദി ഭരണം രാജ്യത്തിന്റെ സമസ്‌ത മേഖലകളെയും തകര്‍ത്തുവെന്നു വി.ഡി.സതീശന്‍.2014 ലെ തെരഞ്ഞെടുപ്പുക്കാലത്തുമോദി തല്‌കിയ വാഗ്‌ദാനങ്ങളൊന്നും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. രാജ്യത്ത്‌ സങ്കുചിത വര്‍ഗീയ ചിന്താഗതികള്‍ വളര്‍ത്തി ജനങ്ങളില്‍ ഭിന്നതയുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിയ്‌ക്കുന്നു.
നോട്ടു പിന്‍വലിയ്‌ക്കല്‍ മൂലം എല്ലാ രംഗ ജളിലും വന്‍ തകര്‍ച്ചയുണ്ടായി. ക്യൂവില്‍ നിന്ന നൂറോളം ആളുകള്‍ മരിച്ചു.പെടോള്‍ ഡീസല്‍ വില നാല്‌പത്‌ രൂപയായി താഴ്‌ത്തുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ചരിത്രത്തിലെ റെക്കോഡുവില വര്‍ദ്ധനവാണ്‌ പെട്ര?ളിനും ഡീസലിന്മുണ്ടായിരിയ്‌ക്കുന്നത്‌.
എല്ലാ ശരിയാക്കുമെന്നു പറഞ്ഞു അധികാരത്തില്‍ കയറിയ പിണറായി സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടു സംസ്‌ഥാനത്തെ കുറെ ചെറുപ്പക്കാരെ കൊന്നൊടുക്കിയതല്ലാതെ മറ്റൊന്നും ചെയ്യാനായില്ല. ഖജനാവുകാലിയാക്കി.പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങെളാന്നും നടക്കുന്നില്ല.
ധിക്കാരമാണ്‌ ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും വര്‍ഗീയ ഫാസിസ്‌റ്റ് ശക്‌തികളെ അധികാരത്തില്‍ നിന്നും പുറത്താക്കാനും കൊലയാളി രാഷ്ര്‌ടിയക്കാര്‍ക്ക്‌ താക്കിത്തലയ്‌ക്കാനും ഈ തിരഞ്ഞെടുപ്പു വിനിയോഗിയ്‌ക്കണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വടക്കേക്കര മണ്ഡലത്തിലെ യു ഡി എഫ്‌ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ അനില്‍ ഏലിയാസ്‌ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈ .പ്രസിഡണ്ടുമുഹമ്മദ്‌ ഷിയാസ്‌, പ്രവാസി കോണ്‍സ്‌ ജില്ലാ പ്രസിഡണ്ടു പി.എസ്‌ രഞ്‌ജിത്ത്‌, എ.ഡി.ദിലീപു, കെ.കെ.ഗിരീഷ്‌ എന്നിവര്‍ സംസാരിച്ചു.
വി.ഡി സതീശന്‍, പി.ആര്‍സൈജന്‍, പി.എസ്‌. രഞ്‌ജിത്ത്‌ എന്നിവര്‍ രക്ഷാധികാരികളും എ.ഡി.ദിലിപുചെയര്‍മാനും അനില്‍ ഏലിയാസ്‌ കണ്‍വീനറുമായി തെരഞ്ഞെടുപ്പു കമ്മറ്റി രൂപവല്‍ക്കരിച്ചു.

Ads by Google
Advertisement
Monday 25 Mar 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW