Wednesday, June 12, 2019 Last Updated 15 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.53 AM

അപകടം പതിയിരിക്കുന്ന അക്കാമ്മ കലുങ്ക്‌: അധികൃതര്‍ കണ്ണ്‌ തുറക്കുന്നില്ല

വരാപ്പുഴ: പുത്തന്‍പള്ളി-കൊങ്ങോര്‍പ്പിള്ളി റൂട്ടിലെ പ്രധാന റോഡില്‍ അക്കാമ്മ കലുങ്കില്‍ അപകടം പതിയിരിക്കുന്നു. അധികം ഉയരമില്ലാത്ത കലുങ്കിന്റെ കൈവരികള്‍ എല്ലാം വാഹനമിടിച്ച്‌ തകര്‍ന്ന നിലയിലാണ്‌. വീതികുറഞ്ഞ വളവിലെ കലുങ്കിനു സമീപം പരിചയമില്ലാത്ത ആര്‍ക്കും അപകടം സംഭവിക്കാം. ഇത്തരത്തിലാണ്‌ കലുങ്കിന്റെയും റോഡിന്റെയും അവസ്‌ഥ. വരാപ്പുഴ, കടമക്കുടി ഭാഗത്തേക്കുള്ള കുടിവെള്ള പൈപ്പ്‌ കടന്നുപോകുന്നത്‌ ഇതിന്റെ അടിയിലൂടെയാണ്‌. കലുങ്ക്‌ നിര്‍മ്മിക്കണമെങ്കില്‍ കുടിവെള്ള പൈപ്പ്‌ മാറ്റിസ്‌ഥാപിക്കണം. ചുരുങ്ങിയത്‌ രണ്ടാഴ്‌ചയെങ്കിലും വേണ്ടിവരും. ഇതുമൂലം കുടിവെള്ള വിതരണം തടസപ്പെടും. കുടിവെള്ള വിതരണത്തിന്‌ ബദല്‍ സംവിധാനം ഒരുക്കിയശേഷം കലുങ്ക്‌ പുതുക്കി പണിയണമെന്നാണാവശ്യം.
കലുങ്ക്‌ സ്‌ഥിതി ചെയ്യുന്ന ഭാഗത്തെ റോഡിന്റെ നിര്‍മാണം നല്ല വീതിയില്‍ നടത്തിയിട്ടുണ്ട്‌. എന്നാല്‍ കലുങ്ക്‌ ഭാഗത്ത്‌ വീതികുറവാണ്‌. ഇതുവഴി ആദ്യമായി കടന്നുവരുന്ന ഏത്‌ വാഹനവും അപകടത്തില്‍പ്പെടുന്ന രീതിയിലാണ്‌. കലുങ്കിന്റെ ഭാഗം അടിയന്തരമായി നന്നാക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.

Ads by Google
Advertisement
Monday 25 Mar 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW