Thursday, June 27, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.53 AM

മീനചൂടില്‍ പെള്ളാതെ സ്‌ഥാനാര്‍ഥികള്‍

വൈപ്പിന്‍: ചുട്ടുപൊള്ളുന്ന വെയില്‍ വക വെക്കാതെ ഇരുമുന്നണികളും ബി.ജെ.പിയും വൈപ്പിന്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ്‌ ചൂടിലാണ്‌.യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയുടെ അഭ്യര്‍ത്ഥന വീടുകള്‍ തോറും കയറി ഇറങ്ങി വിതരണം ചെയ്യുകയാണ്‌.എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി പി.രാജീവിന്റെ അഭ്യര്‍ത്ഥന ഇത്‌ വരെ എത്തിയിട്ടില്ലെങ്കിലും വാര്‍ഡുകളില്‍ പ്രവര്‍ത്തകര്‍ സ്‌ക്വോഡ്‌ വാര്‍ക്ക്‌ ആരംഭിച്ച്‌ വരുന്നു. ബി.ജെ.പിയുടെ സ്‌ഥാനാര്‍ഥി നിര്‍ണ്ണയം വൈകിയാണെങ്കിലും മണ്ഡലത്തില്‍ പോസ്‌റ്ററുകള്‍ പതിച്ച്‌ തുടങ്ങി.ചുവരെഴുത്തും സജീവമായി.ഇതിനിടെ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വൈപ്പിന്‍ മണ്ഡലം വികസനം ചൂണ്ടിയാണ്‌ വോട്ട്‌ തേടുന്നത്‌. വൈപ്പിന്‍ ദ്വീപ്‌ നിവാസികളുടെ പതിറ്റാണ്ടണ്ടുകളുടെ സ്വപ്‌നമായ ഗവ. കോളജ്‌. രണ്ടണ്ടുവര്‍ഷം മുമ്പ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ എളങ്കുന്നപ്പുഴയില്‍ കോളജ്‌ ഉദ്‌ഘാടനം ചെയ്‌തു. പുതിയ കോളജ്‌ കെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്‌. വൈപ്പിനില്‍ സ്‌ഥാപിച്ച സര്‍ക്കാര്‍ കോളജാണ്‌ എടുത്തുപറയുന്നത്‌. കൂടാതെ,തീരദേശത്തെ കടല്‍ക്ഷോഭം തടഞ്ഞുനിര്‍ത്താന്‍ പുലിമുട്ടുകള്‍ സ്‌ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ മുന്നോടിയായി 3.77 കോടി രൂപ ചെലവില്‍ നാലു പുലിമുട്ടുകളുടെ നിര്‍മാണോദ്‌ഘാടനം മന്ത്രി കെ കൃഷ്‌ണന്‍കുട്ടി മാര്‍ച്ച്‌ ആദ്യം നിര്‍വഹിച്ചുകഴിഞ്ഞു. മൊത്തം 18 പുലിമുട്ടുകളാണ്‌ നിര്‍മിക്കേണ്ടത്‌. ഇതില്‍ രണ്ടെണ്ടണ്ണം നേരത്തെ നിര്‍മിച്ചിരുന്നു.
വൈപ്പിന്‍-പള്ളിപ്പുറം സംസ്‌ഥാനപാതയില്‍ അത്യാധുനിക സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കി സുരക്ഷിതപാതയാക്കി മാറ്റുന്നതിനുള്ള ഇ-യാത്ര പദ്ധതി നടപ്പാക്കുന്നതിന്‌ സംസ്‌ഥാന റോഡ്‌ സേഫ്‌റ്റി കൗണ്‍സിലില്‍ നിന്നും 10.02 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ടണ്ട്‌.കുപ്പിക്കഴുത്തു പോലെയായിരുന്ന സംസ്‌ഥാനപാതയിലെ എട്ട്‌ പാലങ്ങള്‍ ഇരട്ടിയിലധികം വീതി നിര്‍മിച്ചു.
ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പുതിയ ഇരുനിലകെട്ടിടം നിര്‍മിക്കുന്നതിന്‌ 5.95 കോടിരൂപ ജിഡ ഫണ്ടണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിന്‌ സര്‍ക്കാര്‍ അനുമതി നല്‍കി. 1937 ചതുരശ്ര മീറ്ററിലുള്ള കെട്ടിടമാണ്‌ നിര്‍മിക്കുന്നത്‌.മുനമ്പം-അഴീക്കോട്‌ പാലം നിര്‍മാണം കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ബജറ്റ്‌ വകയിരുത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ മാറിയതോടെ ഒക്കെ നിലച്ചു. ഇപ്പോള്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടപടികള്‍ പുരോഗമിക്കുകയാണ്‌. രണ്ടണ്ടു കരയിലെയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടരുകയാണ്‌. ഇതിനുള്ള തുക അനുവദിച്ചുകഴിഞ്ഞിട്ടുണ്ടണ്ട്‌.തീരദേശ റോഡിന്റെ പുതിയ അലൈന്‍മെന്റും സ്‌കെച്ചും സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുകയാണ്‌. തീരദേശ റോഡിലേക്കുള്ള കണക്‌ടിവിറ്റി റോഡുകളായ ബെല്‍ബോ, പുതുവൈപ്പ്‌, വളപ്പ്‌, മാലിപ്പുറം, എളങ്കുന്നപ്പുഴ, ആറാട്ടുവഴി, വെളിത്താംപറമ്പ്‌, അണിയല്‍, സെയ്‌ദ്മുഹമ്മദ്‌, പള്ളത്താംകുളങ്ങര, ചെറായി എന്നീ ബീച്ച്‌ റോഡുകളെല്ലാം ബിഎംബിസി നിലവാരത്തില്‍ നിര്‍മാണം നടക്കുകയാണ്‌. ചിലതെല്ലാം പൂര്‍ത്തിയായിട്ടുണ്ടണ്ട്‌. പുതുവൈപ്പില്‍ യൂണിവേഴ്‌സിറ്റി-എഎസ്‌ ജങ്‌ഷന്‍ മൂന്നു കിലോമീറ്റര്‍ റോഡ്‌ നിര്‍മാണം ഒരുവര്‍ഷം മുമ്പുതന്നെ പൂര്‍ത്തിയായി. എളങ്കുന്നപ്പുഴ-പുക്കാട്‌-ക്രിസ്‌തുജയന്തി-വെളിയത്താംപറമ്പ്‌ റോഡിന്റെ നിര്‍മാണം നടന്നുവരികയാണ്‌. 11 കോടിയാണ്‌ ചെലവ്‌. അണിയല്‍ മുതല്‍ നെടുങ്ങാട്‌ തെക്കേ അറ്റംവരെയുള്ള റോഡിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്‌. വലിയവട്ടം ദ്വീപിലെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്നു.കടമക്കുടി കുട്ടിസാഹിബ്‌ റോഡ്‌, വരാപ്പുഴ-കടമക്കുടി മെയിന്‍ റോഡ്‌ എന്നിവയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ചെറായി 110 കെവി സബ്‌സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുകയാണ്‌. പകുതിയിലേറെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്‌. വിവിധ ബീച്ചുകളെ ബന്ധപ്പെടുത്തിയുള്ള ടൂറിസം കോറിഡോര്‍ പദ്ധതി ടെണ്ടണ്ടര്‍ ഘട്ടത്തിലാണ്‌. കടമക്കുടി ടൂറിസം പദ്ധതിയും പുരോഗമിക്കുകയാണ്‌.
ആര്‍ദ്രം പദ്ധതിയില്‍ പെടുത്തി നായരമ്പലം, പിഴല പിഎച്ച്‌സികള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുകയാണ്‌.എംഎല്‍എയുടെ ആസ്‌ഥിവികസന ഫണ്ടണ്ടില്‍ നിന്നുള്ള പണമുപയോഗിച്ച്‌ നിര്‍മിക്കുന്ന നായരമ്പലം പഞ്ചായത്ത്‌ കെട്ടിടം പൂര്‍ത്തിയായി ഉദ്‌ഘാടനഘട്ടത്തിലെത്തി. മുളവുകാട്‌ റോഡിന്റെ രണ്ടണ്ടാംഘട്ടം നടപ്പാക്കുകയാണ്‌. പട്ടികജാതി കോളനികളായ വളപ്പ്‌, എടവനക്കാട്‌, പള്ളിപ്പുറം, ചരിയംതുരുത്ത്‌ എന്നിവിടങ്ങളില്‍ കുടിവെള്ളം, റോഡ്‌, കാന എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.ജൈവവൈപ്പിന്‍ പദ്ധതി ആദ്യഘട്ടത്തില്‍ പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട കേസുകള്‍ വന്നതിനാല്‍ കാലതാമസമുണ്ടണ്ടായി. നിയമതടസങ്ങള്‍ നീക്കി പദ്ധതി പുനര്‍ജീവിപ്പിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി നായരമ്പലം മേഖലയില്‍ കല്‍ച്ചിറ കെട്ടല്‍ അന്തിമഘട്ടത്തിലാണ്‌.മുസ്രിസ്‌ പൈതൃകപദ്ധതിയില്‍ പള്ളിപ്പുറം കോട്ടയുടെ നവീകരണം പൂര്‍ത്തിയായി. കോട്ടയ്‌ക്കു മുന്നിലെ ബോട്ട്‌ ജെട്ടി നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ്‌ എല്‍.ഡി.എഫ്‌ വോട്ട്‌ തേടുന്നത്‌.

Ads by Google
Advertisement
Monday 25 Mar 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW