Wednesday, June 12, 2019 Last Updated 15 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.53 AM

പ്രവര്‍ത്തക യോഗങ്ങള്‍ സജീവമാക്കി എന്‍.ഡി.എ സ്‌ഥാനാര്‍ഥി

മൂവാറ്റുപുഴ: ഇടുക്കി പാര്‍ലമെന്റ്‌ മണ്ഡലം എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥി ബിജുകൃഷ്‌ണന്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തകയോഗങ്ങള്‍ മൂവാറ്റുപുഴയില്‍ സജീവമായി. മണ്ഡലത്തിലെ 156ബൂത്തുകളിലും ബൂത്ത്‌ തല പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ വോട്ട്‌ അഭ്യര്‍ത്ഥിച്ചു. ഒന്നാംഘട്ട പ്രവര്‍ത്തനം അവസാനഘട്ടത്തോടടുക്കുകയാണ്‌.
മണ്ഡലത്തിലെ എട്ട്‌ പഞ്ചായത്തുകളിലും നഗരസഭയിലും ഇലക്ഷന്‍കമ്മറ്റി ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ആവോലി പഞ്ചായത്ത്‌ ആനിക്കാട്‌ എന്‍.ഡി.എ കമ്മറ്റി ഓഫീസ്‌ ഉദ്‌ഘാടനം ബി.ജെ.പി ജില്ല വൈസ്‌ പ്രസിഡന്റ്‌ പി.പി. സജീവ്‌ നിര്‍വഹിച്ചു. പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌സി.ആര്‍. സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ്‌ എ.എസ്‌. വിജുമോന്‍, മണ്ഡലം സംയോജകരായ എസ്‌. സന്തോഷ്‌, ജിതിന്‍ രവി, മണ്ഡലം ജനറല്‍ സെക്രട്ടറി സെബാസ്‌റ്റ്യന്‍ തുരുത്തിപ്പിള്ളി, കേരള കോണ്‍ഗ്രസ്‌(പി.സി. തോമസ്‌) ജില്ല ജനറല്‍ സെക്രട്ടറി റെജി കപ്യാരേട്ടില്‍, ബി.ഡി.ജെ.എസ്‌ ജില്ല ജോയിന്റ്‌ സെക്രട്ടറി ഷൈന്‍.കെ. കൃഷ്‌ണന്‍, നാഷണലിസ്‌റ്റ് കോണ്‍ഗ്രസ്‌ സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍, ബി.ജെ.പി പഞ്ചായത്ത്‌ കമ്മറ്റി ജനറല്‍ സെക്രട്ടറി മനോജ്‌ രണ്ടാര്‍ എന്നിവര്‍ സംസാരിച്ചു.
യുവമോര്‍ച്ചയുടെയും മഹിളാമോര്‍ച്ചയുടെയും നേതൃത്വത്തില്‍ വാര്‍ഡ്‌തല സ്‌ക്വാര്‍ഡുകള്‍ രൂപീകരിച്ചു.

Ads by Google
Advertisement
Monday 25 Mar 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW