Monday, June 24, 2019 Last Updated 41 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 24 Mar 2019 01.22 AM

വര്‍ഗീയതയുമായി സമരസപ്പെട്ടു പോകാനാണ്‌ കോണ്‍ഗ്രസ്‌ ആഗ്രഹിക്കുന്നത്‌: മുഖ്യമന്ത്രി

തലശ്ശേരി: വര്‍ഗീയതയുമായി സമരസപ്പെട്ടു പോകാനാണ്‌ കോണ്‍ഗ്രസ്‌ ആഗ്രഹിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനെയും വില കൊടുത്ത്‌ സ്വന്തമാക്കാനാണ്‌ ബി.ജെ.പി ശ്രമിക്കുന്നത്‌. ഭൂരിപക്ഷമില്ലാതെ വടക്കു-കിഴക്കന്‍ ബി.ജെ.പി ഭരിക്കുന്നത്‌ ഇതിനു ഉദാഹരണമാണ്‌. അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെയും ബി ജെ പിയുടേയും സാമ്പത്തിക നയം ഒന്നാണ്‌. മതേതര സര്‍ക്കാരാണ്‌ നമ്മുടെ രാജ്യത്ത്‌ ഉണ്ടാകേണ്ടത്‌. അതോടൊപ്പം ഇടതുപക്ഷത്തിന്‌ അംഗബലവും വര്‍ധിപ്പിക്കേണ്ടത്‌ നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്‌. യു ഡിഎഫ്‌ കാലത്ത്‌ ഉപേക്ഷിക്കപ്പെട്ട പല പദ്ധതികളും എല്‍ ഡി എഫ്‌ സര്‍ക്കാരാണ്‌ നടപ്പില്‍ വരുത്തിയത്‌. അഴിമതി വിരുദ്ധ സര്‍ക്കാരാണ്‌ ഇവിടെയുളളത്‌. യദിയൂരപ്പയുടെ കാര്യത്തില്‍ സമഗ്ര അനേ്വഷണം വേണമെന്നും കേന്ദ്ര ഏജന്‍സി അനേ്വഷിച്ചിട്ട്‌ ഒരു കാര്യവുമില്ലെന്നും കോതിയുടെ മേല്‍നോട്ടത്തിലായിരിക്കണം അനേ്വഷണമെന്നും പിണറായി പറഞ്ഞു. ധര്‍മ്മടം മണ്ഡലം ബഹുജന സംഗമം ഉദ്‌ഘാടനം ചെയ്ുയകയായിരുന്നു അദ്ദേഹം. കനകന്‍ അധ്യക്ഷത വഹിച്ചു. എ. ശശീധരന്‍, കല്യാ ട്‌ പ്രേമന്‍, പി.ബാലന്‍, ടി.അനില്‍ സംസാരിച്ചു.

Ads by Google
Advertisement
Sunday 24 Mar 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW