Sunday, July 14, 2019 Last Updated 13 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 24 Mar 2019 01.22 AM

തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ ആയുധ ശേഖരണമെന്ന്‌ ആരോപണം വീട്ടില്‍ സ്‌ഫോടനം: കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക്‌ ഗുരുതപരുക്ക്‌

uploads/news/2019/03/296591/k3.jpg

കണ്ണൂര്‍: തളിപ്പറമ്പ്‌ നടുവിലില്‍ വീട്ടില്‍ ഉണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികള്‍ക്ക്‌ പരുക്കേറ്റു. നടുവല്‍ ആട്ടുകളത്തെ ബി.ജെ.പി. പ്രവര്‍ത്തകന്‍; കുതിരുമ്മല്‍ ഷിബുവിന്റെ മകന്‍ ഗോകുല്‍(8), അയല്‍വാസി ശിവകുമാറിന്റെ മകന്‍ കജില്‍ കുമാര്‍ 12) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. സ്‌ഫോടനത്തില്‍ കൈകാലുകള്‍ക്ക്‌ പരിക്കേറ്റ കുട്ടികളെ നാട്ടുകാര്‍ തളിപ്പറമ്പ്‌ സഹകരണ ആസ്‌പത്രിയിലെത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കി. ഗോകുല്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും ഖജന്‍രാജ്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്‌. പോലീസും ബോംബുസ്‌ക്വാഡും നടത്തിയ തെരച്ചിലില്‍ വീട്ടില്‍നിന്ന്‌ വടിവാളുകടക്കമുള്ള മാരകായുധങ്ങളും ബോംബ്‌ നിര്‍മാണ സാമഗ്രികളും കണ്ടെടുത്തു.
വീടിന്റെ വശത്തെ ചായ്‌പില്‍ വിറകുകള്‍ക്കും മര ഉരുപ്പടികള്‍ക്കുമിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു രണ്ട്‌ സ്‌റ്റീല്‍ ബോംബുകള്‍. കുട്ടികള്‍ പക്ഷിക്കൂട്‌ നിര്‍മിക്കാനായി മരക്കഷണം വലിച്ചെടുത്തപ്പോള്‍ താഴെ വീണ ബോംബുകളിലൊന്ന്‌ ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടുപേര്‍ക്കും അരയ്‌ക്കു കീഴ്‌പോട്ടാണ്‌ പരിക്ക്‌. ഷിബുവിന്റെ ഭാര്യ ധന്യ ഈ സമയം അടുക്കളയിലായിരുന്നു. അവരും സ്‌ഫോടനശബ്‌ദം കേട്ട്‌ ഓടിയെത്തിയ അയല്‍വാസികളും ചേര്‍ന്നാണ്‌ ചോരയില്‍കുളിച്ചു പിടയുന്ന കുട്ടികളെ ആശുപത്രിയിലെത്തിച്ചത്‌. പകല്‍ രണ്ടേകാലോടെയാണ്‌ സംഭവം.കുടിയാന്മല പോലീസ്‌ കേസെടെുത്ത്‌ അന്വേഷണമാരംഭിച്ചു. തളിപ്പറമ്പ്‌ ഡിവൈഎസ്‌പി എം കൃഷ്‌ണന്‍, കുടിയാന്മല എസ്‌ഐ പി പ്രമോദ്‌ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയ്‌ഡില്‍ നാലുവടിവാള്‍, ഒരു മഴു, രണ്ടു കിലോ അലൂമിനിയം ഫോസ്‌ഫേറ്റ്‌, ഗണ്‍പൗഡര്‍ എന്നിവയാണ്‌ പിടിച്ചെടുത്തത്‌. പേപ്പറില്‍പൊതിഞ്ഞ്‌ വീടിനുപിന്നിലെ മലപ്പലകയില്‍ സൂക്ഷിച്ചനിലയിലായിരുന്നു. ഇവിടെ വച്ച്‌ ബോംബുകള്‍ നിര്‍മിച്ചതായും സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു. അതേ സമയം തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ സംഘപരിവാര്‍ ശക്‌തികള്‍ ആയുധ ശേഖരണം നടത്തുകയാണെന്ന്‌ സി.പി.എം. കേന്ദ്രങ്ങള്‍ ആരോപിച്ചു.

Ads by Google
Advertisement
Sunday 24 Mar 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW