Friday, June 28, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 24 Mar 2019 01.22 AM

ഇടതുപക്ഷത്തോടല്ല മത്സരിക്കേണ്ടത്‌ രാഹുലിന്റെ വരവ്‌ നല്‍കുന്നത്‌ തെറ്റായ സന്ദേശമെന്ന്‌ മുഖ്യമന്ത്രി

കണ്ണൂര്‍: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതു തെറ്റായ സന്ദേശമാണു നല്‍കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ രാഷ്ര്‌ടീയസത്തയ്‌ക്കു യോജിച്ചതല്ല കോണ്‍ഗ്രസ്‌ നീക്കം. ബിജെപിക്കു പകരം ഇടതുപക്ഷത്തെ നേരിടുന്നതിലൂടെ ഇടതുപക്ഷത്തെയാണു തകര്‍ക്കേണ്ടതെന്ന സന്ദേശമാണ്‌ രാഹുല്‍ ഗാന്ധി നല്‍കുന്നത്‌.ബി.ജെ.പിക്കെതിരെ മതനിരപേക്ഷ പാര്‍ടികള്‍ കരുത്തുറ്റ നീക്കം നടത്തുമ്പോഴാണ്‌ രാഹുല്‍ കേരളത്തില്‍ ഇടതു പക്ഷത്തിനെതിമര മത്സരിക്കുന്നതെന്ന്‌ മുഖമന്ത്രി മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ഉത്തര്‍പ്രദേശിലെ പ്രധാനരാഷ്‌ട്രീയ ശക്‌തികളായ എസ്‌പിയും ബിഎസ്‌പിയും അമേഠിയടക്കം രണ്ട്‌ സീറ്റുകള്‍ കോണ്‍ഗ്രസിനായി മാറ്റിവച്ചു. അതവരുടെ മഹത്വം. പ്രധാന എതിരാളികള്‍ അവിടെ ബിജെപി-- സംഘപരിവാര്‍ ശക്‌തികളാണ്‌. അതെല്ലാം വിട്ട്‌ കേരളത്തില്‍ മത്സരത്തിനെത്തുമ്പോള്‍ ആര്‍ക്കെതിരെയാണ്‌ മത്സരം എന്നതാണ്‌ പ്രശ്‌നം. കേരളത്തില്‍ എല്‍ഡിഎഫാണ്‌ ബി.ജെ.പിയോട്‌ മത്സരിക്കുന്നത്‌. ബിജെപിയല്ല, എല്‍ഡിഎഫാണ്‌ എതിര്‍ക്കപ്പെടേണ്ടതെന്നാണോ എന്ന്‌ കോണ്‍ഗ്രസും രാഹുലും ആലോചിക്കട്ടെ.ബിജെപിക്കെതിരായ മതനിരപേക്ഷ കൂട്ടുകെട്ടിന്റെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയെന്ന നിലയില്‍ രാഹുലിനെതിരെ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥിയെ നിര്‍ത്തുമോ എന്ന ചോദ്യത്തിന്‌ കേരളത്തിലെ 20 മണ്ഡലങ്ങളിലും ഞങ്ങള്‍ ജയിക്കാനാണ്‌ മത്സരിക്കുന്നതെന്നും എന്തിനു മത്സരിച്ചെന്ന്‌ ഫലം വരുമ്പോള്‍ വ്യക്‌തമാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ പേരാട്ടം അതിന്റെ വഴിക്ക്‌ നടക്കും. രാഹുല്‍ വരുന്നതുകൊണ്ട്‌ ആ പോരാട്ടത്തിന്‌ മറ്റു പ്രത്യേകതകളൊന്നുമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Advertisement
Sunday 24 Mar 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW