Saturday, July 20, 2019 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 02.04 AM

ആരു നയിക്കണമെന്ന്‌ തെരഞ്ഞെടുപ്പിന്‌ ശേഷം തീരുമാനിക്കും: കാരാട്ട്‌ നോതാക്കളെ ഇനി ബി.ജെ.പിക്ക്‌ വിലക്കെടുക്കാനാകില്ല

കണ്ണൂര്‍: ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നതല്ല ഇപ്പോള്‍ മുന്നിലുള്ള പ്രശ്‌നം. അവിടെ സ്വതന്ത്രമായി തിരഞ്ഞെടുപ്പു പ്രക്രിയ നടക്കുമോ എന്നതാണ്‌. അതിന്‌ അവസരം ലഭിച്ചാല്‍ കാര്യങ്ങള്‍ സി.പി.എമ്മിന്‌ അനുകൂലമായി വരുമെന്ന്‌ പോളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന അവകാശവാദം തങ്ങള്‍ക്കില്ല. തിരഞ്ഞെടുപ്പിനുശേഷം മതനിരപേക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു സര്‍ക്കാരുണ്ടാക്കും. ആരു നയിക്കണമെന്നത്‌ അപ്പോള്‍ തീരുമാനിക്കും. മതനിരപേക്ഷ സര്‍ക്കാരുണ്ടാകുന്നതിനു സി.പി.എമ്മിന്റെ കൂടുതല്‍ എംപിമാര്‍ ജയിക്കേണ്ടത്‌ ആവശ്യമാണെന്നും കാരാട്ട്‌ കണ്ണൂര്‍ പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. മറ്റു പാര്‍ട്ടികളിലെ നേതാക്കളെ വിലയ്‌ക്കെടുക്കാന്‍ ബി.ജെ.പി മിടുക്കരാണെന്നും എന്നാല്‍ അതിനു വഴങ്ങുന്നവരെല്ലാം ഇപ്പോള്‍ത്തന്നെ പോയിക്കഴിഞ്ഞെന്നും കരാട്ട്‌ പറഞ്ഞു. ഇനി ബാക്കിയുള്ളവര്‍ നില്‍ക്കുന്നിടത്തുതന്നെ നില്‍ക്കും. അവരാരും ബിജെപിയിലേക്കു പോകുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.എസ്‌. യെഡിയൂരപ്പ ബിജെപി നേതാക്കള്‍ക്കു കോഴ കൊടുത്തതുമായി ബന്ധപ്പെട്ടു ഡയറിക്കുറിപ്പുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ചു സമഗ്രമായി അന്വേഷിക്കണം. കേന്ദ്രസര്‍ക്കാരിനു വിധേയരായ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റും സി.ബി.ഐയും അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ്‌ ആവശ്യമെന്നു കാരാട്ട്‌ പറഞ്ഞു.

Ads by Google
Advertisement
Saturday 23 Mar 2019 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW