Monday, July 08, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 02.04 AM

കെ.സുധാകരന്‌ ബി.ജെ.പി. ബന്ധമെന്നും ആരോപണം ബി.ജെ.പിയിലേക്ക്‌ പോകാതിരിക്കാന്‍ നേതാക്കള്‍ക്ക്‌ ഓഫര്‍ കോണ്‍ഗ്രസ്‌ നാണം കെട്ട പാര്‍ട്ടിയെന്ന്‌ മുഖ്യമന്ത്രി

uploads/news/2019/03/296467/k1.jpg

കണ്ണൂര്‍: കോണ്‍ഗ്രസിന്‌ ബി.ജെ.പി ബന്ധമുണ്ടെന്ന്‌ ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്‌ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേരുന്നു. ഇങ്ങനെയൊരു നാണം കെട്ട പാര്‍ട്ടിയെ കാണാന്‍ കഴിയില്ല. ബിജെപിയില്‍ ചേരാന്‍ പോകുന്ന നേതാക്കളെ ഓഫര്‍ നല്‍കിയാണ്‌ കോണ്‍ഗ്രസ്‌ പിടിച്ചു നിറുത്തുന്നത്‌. സീറ്റ്‌ നേടാനായി കോണ്‍ഗ്രസ്‌ എസ്‌.ഡി.പിഐയും ആര്‍.എസ്‌.എസുമായി സഹകരിക്കുന്നുവെന്നും കണ്ണൂരില്‍ നടന്ന എ.കെ.ജി ദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി ആരോപിച്ചു.
ഇ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. എം.വി ഗോവിന്ദന്‍ , എം.വി ജയരാജന്‍, പി.കെ ശ്രീമതി, എ.എന്‍ ഷംസീര്‍, കെ.കെ രാഗേഷ്‌ തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണൂരിലെ യുഡിഎഫ്‌ സ്‌ഥാനാര്‍ഥിയും കോണ്‍ഗ്രസ്‌ നേതാവുമായ കെ.സുധാകരനു ബി.ജെപി ബന്ധമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. ബിജെപിയിലേക്കു പോയെന്നു വാര്‍ത്തകള്‍ വന്നു. വാഗ്‌ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ്‌ തിരികെ കൊണ്ടുവന്നു. ബിജെപിക്ക്‌ എന്തെങ്കിലും ആവശ്യം വന്നാല്‍ മടങ്ങിപ്പോകില്ലെന്ന്‌ എന്താണ്‌ ഉറപ്പ്‌. വോട്ട്‌ ചെയ്‌ത ശേഷം ഉറക്കം നഷ്‌ടപ്പെടരുത്‌. വിശ്വസ്‌തരായവരെ മാത്രം ലോക്‌സഭയിലേക്ക്‌ അയക്കണമെന്ന്‌ കണ്ണൂര്‍ ചാലയില്‍ നടന്ന എല്‍.ഡി.എഫ്‌ കുടുംബയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Advertisement
Saturday 23 Mar 2019 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW