Wednesday, June 12, 2019 Last Updated 15 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 02.01 AM

കെ.എസ്‌.ഇ.ബി ജീവനക്കാരുടെ അനാസ്‌ഥ

uploads/news/2019/03/296457/e2.jpg

ആലുവ: അപകടം ഒഴിവാക്കുന്നതിനായി മരച്ചില്ലകള്‍ വെട്ടിനീക്കുന്ന കെ.എസ്‌.ഇ.ബി. ലൈന്‍ കമ്പികളില്‍ ഉപേക്ഷിച്ച്‌ അപകടം ക്ഷണിച്ചുവരുത്തുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം കുട്ടമശേരിയില്‍ 11 കെ.വി. ലൈനുകള്‍ കടന്ന്‌ പോകുന്ന കീഴ്‌മാട്‌ ആയുര്‍വേദ ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലേയും മരച്ചില്ലകള്‍ അലക്ഷ്യമായി കെ.എസ്‌.ഇ.ബി. ഉദ്യോഗസ്‌ഥര്‍ ഒടിച്ചിട്ടെന്നാണ്‌ പരാതി. ഇതുമൂലം വൃദ്ധരടക്കം നിരവധി രോഗികള്‍ എത്തുന്ന ആശുപത്രിയിലേക്കുള്ള വഴിയില്‍ തൂങ്ങി കിടക്കുന്ന മരച്ചില്ലകള്‍ രോഗികളുടെ ദേഹത്തേക്ക്‌ വീഴുന്ന അവസ്‌ഥയിലാണ്‌.
ഇത്തരത്തില്‍ മരച്ചിലകള്‍ വെട്ടുമ്പോള്‍ ചില്ലകള്‍ പൂര്‍ണമായും താഴേക്ക്‌ ഒടിച്ചിട്ടുള്ള നടപടി സ്വീകരിക്കണമെന്നും അലക്ഷ്യമായി ഇടാതെ ഇവ വാഹന സഞ്ചാരികള്‍ക്കടക്കം തടസമില്ലാത്ത രീതിയില്‍ ഒതുക്കിയിടാനുള്ള നടപടി കെ.എസ്‌.ഇ.ബി അധികാരികളുടെ ഭാഗത്ത്‌ നിന്നുണ്ടാവണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 23 Mar 2019 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW