Wednesday, June 12, 2019 Last Updated 16 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 02.01 AM

ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ അജണ്ട: ബെന്നി ബഹനാന്‍

uploads/news/2019/03/296456/e1.jpg

ആലുവ:/കൊച്ചി: ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അജണ്ടകള്‍ ഒന്നാണെന്നും തെരഞ്ഞെടുപ്പിനോട്‌ അവസാനം കേരളത്തില്‍ നടക്കാന്‍ പോകുന്നത്‌ ഈ അജണ്ടകളുടെ സഖ്യം ആയിരിക്കുമെന്നും യു.ഡി.എഫ്‌. കണ്‍വീനറും സ്‌ഥാനാര്‍ഥിയുമായ ബെന്നി ബഹനാന്‍. സി.പി.എമ്മിന്‌ ഈ തെരഞ്ഞെടുപ്പില്‍ എന്താണ്‌ പ്രസക്‌തിയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ്‌- ബി.ജെ.പി. സഖ്യമാണ്‌ സി. പി.എം. പറയാന്‍ തുടങ്ങിയിട്ട്‌ രണ്ടു പതിറ്റാണ്ടിലേറെയായി. 542 സെറ്റിലേക്ക്‌ കേവലം 45 സീറ്റുകളിലേക്ക്‌ മാത്രമാണ്‌ സി.പി.എം. മത്സരിക്കുന്നത്‌. രണ്ടക്ക സംഖ്യയില്‍ കൊടുത്താല്‍ വിജയിക്കാന്‍ അവര്‍ക്ക്‌ കഴിയുകയുമില്ല. വിരലിലെണ്ണവുന്ന എം.പിമാര്‍ മാത്രം ഉണ്ടാകാന്‍ സാധ്യതയുള്ള സി.പി.എമ്മിന്‌ ദേശീയ രാഷ്‌ട്രീയത്തില്‍ ഒരു പ്രസക്‌തിയുമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ആലുവയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബെന്നി ബെഹനാന്‍.
മോദിയെ താഴെയിറക്കാനുള്ള ശക്‌തി കോണ്‍ഗ്രസിനുണ്ട്‌. കോണ്‍ഗ്രസ്‌ മാത്രമാണ്‌ ബി.ജെ.പിയെ എതിര്‍ക്കുന്നത്‌. കോണ്‍ഗ്രസ്‌ എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌ പോകുമെന്ന്‌ പരിഹസിക്കുന്ന മുഖ്യമന്ത്രി സ്വയം അപഹാസ്യനാവുകയാണ്‌. സി.പി.എം. പിന്തുണച്ചു ജയിപ്പിച്ച മുന്‍ എം.എല്‍.എ. ആണ്‌ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ എറണാകുളം സ്‌ഥാനാര്‍ഥിയെന്നു ബെന്നി ബഹനാന്‍ പരിഹസിച്ചു. സി.പി. എമ്മിന്‌ ചെയ്യുന്ന വോട്ട്‌ അസാധുവാക്കുന്ന വോട്ട്‌ പോലെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലുവ: ദേശീയപാതയിലെ രൂക്ഷമായ ഗതാഗത കുരുക്ക്‌ പരിഹരിക്കാന്‍ അടിയന്തിര നടപടിയുണ്ടാകുമെന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കി. രണ്ടര വര്‍ഷം മുന്‍പ്‌ നിര്‍മാണോദ്‌ഘാടനം നടത്തിയ അമ്പാട്ടുകാവ്‌ തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. എം.പിയായാല്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ഹൈ റേഞ്ചിന്റെ കവാടമായ ആലുവ റെയില്‍വേ സ്‌റ്റേഷന്‍ വികസനം നടപ്പാക്കും. പ്രളയക്കെടുതിയുണ്ടായപ്പോള്‍ ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിഞ്ഞില്ലെന്ന പരാതി തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
അന്‍വര്‍സാദത്ത്‌ എം.എല്‍.എ, ബി.എ.അബ്‌ദുല്‍മുത്തലീബ്‌, എം.ഒ. ജോണ്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 23 Mar 2019 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW