Tuesday, June 25, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 02.00 AM

വേനല്‍ ശക്‌തം; നേര്യമംഗലത്ത്‌ കുടിവെള്ളം കിട്ടാക്കനി

നേര്യമംഗലം: വേനല്‍ അതിരൂക്ഷമായതോടെ ദാഹ ജലത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തില്‍.
തലക്കോട്‌ വെള്ളാപ്പാറ, തടി ഡിപ്പോ, ഇഞ്ചി പാറ, നേര്യമംഗലം, 46 ഏക്കര്‍, നാല്‌ സെന്റ്‌ കോളനി, 90 സെന്റ്‌ ഹിന്ദു കോളനി, പത്തടിപ്പാലം തുടങ്ങിയ സ്‌ഥലങ്ങളിലാണ്‌ കുടിവെള്ള ക്ഷാമം രൂക്ഷം. കടുത്ത ചൂടില്‍ കിണറുകളും കുളങ്ങളും വറ്റി തുടങ്ങി. ജനങ്ങള്‍ക്കു വേണ്ടി പഞ്ചായത്തുകള്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ചെക്ക്‌ഡാമുകള്‍ വറ്റിവരണ്ട നിലയിലാണ്‌. ജനങ്ങളുടെ ഏക ആശ്രയം കുട്ടമംഗലം കുടിവെള്ള പദ്ധതിയാണ്‌.
ആവോലിച്ചാലില്‍ പെരിയാറിന്റെ തീരത്ത്‌ സ്‌ഥാപിച്ചിട്ടുള്ള പമ്പ്‌ ഹൗസില്‍ നിന്നും പൈപ്പ്‌ മാര്‍ഗം വില്യാചിറയില്‍ സ്‌ഥാപിച്ചിട്ടുള്ള ടാങ്കില്‍ എത്തിച്ച ശേഷമാണ്‌ വിവിധ സ്‌ഥലങ്ങളിലേക്ക്‌ വെള്ളം വിതരണം ചെയ്യുന്നത്‌. എന്നാല്‍ ഇതിന്റെ പ്രയോജനം നാട്ടുകാര്‍ക്ക്‌ ലഭിക്കുന്നില്ല. ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസമാണ്‌ വിവിധ സ്‌ഥലങ്ങളിലേക്ക്‌ വെള്ളം എത്തിക്കുന്നത്‌. കുടിവെള്ളം വന്നാല്‍ 10 മിനിറ്റില്‍ കുടുതല്‍ ലഭിക്കുകയുമില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്‌ ഏറെ കഷ്‌ടത അനുഭവിക്കുന്നത്‌. പഞ്ചായത്തിന്റെ കീഴില്‍ വിവിധ പ്രദേശങ്ങളില്‍ ഉപയോഗ ശുന്യമായ രീതിയില്‍ നിരവധി കിണറുകളും കുളങ്ങളും ചെക്ക്‌ഡാമുകളും നിലവിലുണ്ട്‌. ഇവ ഉപയോഗപ്രദമാക്കിയാല്‍ നിരവധി കുടുംബങ്ങള്‍ക്ക്‌ സഹായകരമാകും. പെരിയാറിന്റ സാമീപ്യം കൊണ്ട്‌ അനുഗ്രഹീതമായ ഈ പ്രദേശം കുടിവെള്ളത്തിനു വേണ്ടി കേഴുകയാണ്‌.

Ads by Google
Advertisement
Saturday 23 Mar 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW