Wednesday, June 26, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 02.00 AM

മോട്ടോര്‍ പണിമുടക്കി; കൃഷി ഉണങ്ങി നശിക്കുന്നു

രാമമംഗലം: കിഴുമുറി ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പമ്പിങ്‌ നിലച്ചതിനാല്‍ രാമമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കൃഷികള്‍ ഉണങ്ങി നശിക്കുന്നു.
കിഴുമുറി, നെട്ടൂപ്പാടം ഭഗങ്ങളിലെ നെല്ല്‌, വാഴ, തെങ്ങ്‌, കവുങ്ങ്‌, ജാതി വിളകളാണ്‌ ജല ദൗര്‍ലഭ്യം മൂലം നശിച്ചുകൊണ്ടിരിക്കുന്നത്‌. പഞ്ചായത്തിലൂടെ കടന്നുപോകുന്ന മൂവാറ്റുപുഴയാറില്‍ നിന്നാണ്‌ രാമമംഗലത്തെ കൃഷിയിടങ്ങളിലേക്ക്‌ വെള്ളം എത്തിക്കുന്നത്‌.
പാടശേഖരങ്ങളിലേക്കു വെള്ളം എത്തിക്കുന്നതിനായി ഏഴു ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതികളാണ്‌ നിലവില്‍ ഉള്ളത്‌. ഇതിലൊന്നായ കിഴുമുറി ലിഫ്‌റ്റ് ഇറിഗേഷനില്‍ പുതിയതും പഴയതുമായ നൂറ്‌ എച്ച്‌.പി. വീതമുള്ള രണ്ട്‌ മോട്ടോറുകളാണ്‌ ഉള്ളത്‌.
പുതിയ മോട്ടോര്‍ ലഭിച്ചിട്ട്‌ പത്ത്‌ വര്‍ഷമായെങ്കിലും സ്‌റ്റാര്‍ട്ടര്‍ ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത്‌ ഗുരുതരമായ വീഴ്‌ചയാണെന്ന്‌ പഞ്ചായത്ത്‌ മെമ്പര്‍ എന്‍.ആര്‍. ശ്രീനിവാസന്‍ പറഞ്ഞു.
നേരത്തെ സ്‌റ്റാര്‍ട്ടറും കേബിളും അനുവദിച്ച്‌ ഉത്തരവായെങ്കിലും കോണ്‍ട്രാക്‌ടര്‍മാരുടെ നിസഹകരണം മൂലം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കാലപ്പഴക്കവും വോള്‍ട്ടേജ്‌ ക്ഷാമവും മൂലം പഴയ മോട്ടോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ലെന്ന്‌ കര്‍ഷകര്‍ പറയുന്നു.
ഇതിനിടെയാണ്‌ ഒരാഴ്‌ച മുമ്പ്‌ ഓവര്‍ ലോഡ്‌ മൂലം മോട്ടോര്‍ കത്തി ജല വിതരണം പൂര്‍ണമായും തടസപ്പെടുകയും ചെയ്‌തത്‌. കൂടാതെ നവീകരണവും അറ്റകുറ്റപ്പണിയും നടക്കാത്തതിനാല്‍ കനാലിന്റെ അവസാന ഭാഗങ്ങളില്‍ ജല ലഭ്യത തീരെ കുറവാണ്‌.
മോട്ടോറിന്റെ അറ്റകുറ്റപ്പണി ഉടന്‍ നിര്‍വഹിക്കുകയും സ്‌റ്റാര്‍ട്ടര്‍ ലഭ്യമാക്കി പുതിയ മോട്ടോര്‍ പ്രവൃത്തിപ്പിക്കാനുള്ള നടപടി എടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Saturday 23 Mar 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW