Thursday, August 08, 2019 Last Updated 4 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 21 Mar 2019 12.59 AM

ഇന്ന്‌ ലോക വനദിനം വനസംരക്ഷണം വാക്കില്‍മാത്രം

uploads/news/2019/03/295909/1.jpg

പാലക്കാട്‌ : ഇന്ന്‌ ലോക വനദിനം. വന നശീകരണത്തില്‍നിന്നു വനങ്ങളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെ എല്ലാ വര്‍ഷവും വനദിനം ആചരിക്കുന്നുണ്ടെങ്കിലും അനിയന്ത്രിതമായി പടരുന്ന കാട്ടുതീ, വനം കൈയേറ്റം, മരം വെട്ടല്‍ തുടങ്ങിയവയെല്ലാം അനുദിനം വനസമ്പത്ത്‌ നശിപ്പിക്കുന്നു. വന സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളെല്ലാം വാക്കില്‍ ഒതുങ്ങുമ്പോള്‍ ജില്ലയില്‍ ഇതുവരെ 467 ഹെക്‌ടര്‍ കാടാണ്‌ കാട്ടുതീയില്‍ മാത്രം നശിച്ചത്‌. അഗളി, അട്ടപ്പാടി മേഖലയില്‍ മാത്രമായി 374 ഹെക്‌ടറോളം കാട്‌ അഗ്നിക്കിരയായി. അട്ടപ്പാടിയില്‍ ഒരു മാസത്തിലേറെയായി പടരുന്ന കാട്ടുതീയില്‍ കോടിക്കണക്കിന്‌ രൂപയുടെ വനസമ്പത്ത്‌ നശിച്ചു. വന്യജീവികളും ജൈവസമ്പത്തും വനമേഖലയോട്‌ ചേര്‍ന്നുള്ള കൃഷിയിടങ്ങളുമെല്ലാം ചുട്ടുചാമ്പലായി. ജനുവരി മുതല്‍ ആരംഭിച്ച കനത്ത വേനലില്‍ അടിക്കാടുകള്‍ ഉണങ്ങിയത്‌ തീ പെട്ടെന്ന്‌ പടരാന്‍ കാരണമായി.
ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ്‌ സൈലന്റ്‌ വാലി ഉള്‍പ്പെടുന്ന വനമേഖലയില്‍ പടരുന്നത്‌. പരിസ്‌ഥിതി പുന:സ്‌ഥാപനത്തിലൂടെ പ്രശസ്‌തമായ 86 ഏക്കര്‍ വരുന്ന കൃഷ്‌ണവനവും കത്തിയമര്‍ന്നു. ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച്‌ തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്താവാതിരുന്നത്‌ ആശങ്ക വര്‍ധിപ്പിക്കുകയാണ്‌.
ജില്ലയിലെ വനമേഖലയുടെ ആകെ വിസ്‌തൃതി 1050.17 ചതുരശ്ര കിലോ മീറ്ററാണ്‌. മലമ്പുഴ, വടക്കഞ്ചേരി, പറമ്പിക്കുളം കടുവാസങ്കേതം തുടങ്ങി 112 കേന്ദ്രങ്ങളില്‍ ഇതുവരെ കാട്ടുതീ ബാധിച്ചു. ഇതു സംബന്ധിച്ച 50 കേസുകളിലായി ഏഴു പേരെ അറസ്‌റ്റും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷത്തെക്കാളും ഇത്തവണ വനമേഖലകളിലുണ്ടായ കാട്ടുതീയുടെ കണക്ക്‌ വളരെ കൂടുതലാണെന്ന്‌ അധികൃതര്‍ പറയുന്നു.
കാലാവസ്‌ഥാ വ്യതിയാനവും മനുഷ്യന്റെ അനധികൃത കടന്നുകയറ്റവുമാണ്‌ ഇതിനു കാരണം. ഒപ്പം കൊടുംചൂടില്‍ കാട്ടിലെ ഉറവകള്‍ വറ്റിയതോടെ വന്യമൃഗങ്ങള്‍ ദാഹനീരിനായി നാട്ടിലിറങ്ങുന്നതും പതിവായി. കാടിന്റെ ആവാസ വ്യവസ്‌ഥയെ തകിടം മറിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയാല്‍ മാത്രമേ വരും തലമുറയ്‌ക്ക് നിലനില്‍പ്പുണ്ടാവൂ.

Ads by Google
Advertisement
Thursday 21 Mar 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW