Thursday, July 18, 2019 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 21 Mar 2019 12.59 AM

പാലക്കാട്‌ താപനില 38 ഡിഗ്രി

uploads/news/2019/03/295908/2.jpg

പാലക്കാട്‌: ദിവസങ്ങളോളം 40 ഡിഗ്രിയില്‍ വെട്ടിത്തിളച്ച ജില്ലയില്‍ ചൂടിന്‌ അല്‍പ്പം ശമനം.
ഇന്നലെ ജില്ലയിലെ കൂടിയ താപനില മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ 38 ഡിഗ്രി സെല്‍ഷ്യസ്‌ രേഖപ്പെടുത്തി. 27 ഡിഗ്രിയാണ്‌ കുറഞ്ഞ താപനില. ആര്‍ദ്രത 43 ശതമാനം. മലമ്പുഴ ഡാം പരിസരത്ത്‌ കൂടിയ താപനില 37.8 ഡിഗ്രിയാണ്‌. കുറഞ്ഞത്‌ 26.3 ഡിഗ്രിയും ആര്‍ദ്രത 43 ശതമാനവും രേഖപ്പെടുത്തി. പട്ടാമ്പിയില്‍ 35 ഡിഗ്രിയാണ്‌ ഉയര്‍ന്ന ചൂട്‌. കുറഞ്ഞ ചൂട്‌ 23.2 ഡിഗ്രി. രാവിലത്തെ 89 ശതമാനവും വൈകുന്നേരം 46 ശതമാനവുമാണ്‌ ആര്‍ദ്രത. പകലും രാത്രിയും അസാധാരണമായ ചൂടാണ്‌ അനുഭവപ്പെടുന്നത്‌. പകല്‍ ചുട്ടുപൊള്ളുന്നതുമൂലം ആളുകള്‍ പുറത്തേക്കിറങ്ങാന്‍ മടിക്കുകയാണ്‌.
വെയിലിന്റെ കാഠിന്യത്തില്‍ ഡാമുകളില്‍ ജലനിരപ്പ്‌ താഴുന്നതിനാല്‍ ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. ജലസ്രോതസുകളില്‍നിന്ന്‌ കാര്‍ഷികാവശ്യങ്ങള്‍ക്കും വാഹനം കഴുകുന്നതിനും മറ്റും മോട്ടോര്‍ ഉപയോഗിച്ച്‌ വെള്ളം പമ്പ്‌ ചെയ്യുന്നതിന്‌ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
വെള്ളം പാഴാക്കുന്നത്‌ ശ്രദ്ധയില്‍പെട്ടാല്‍ 10,000 രൂപ പിഴയീടാക്കുമെന്നും വാട്ടര്‍ അഥോറിറ്റി അറിയിച്ചു.

Ads by Google
Advertisement
Thursday 21 Mar 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW