Sunday, July 21, 2019 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 21 Mar 2019 12.59 AM

കോഴിമാലിന്യം; ലോറി പിടികൂടി

പാലക്കാട്‌: കഞ്ചിക്കോട്‌ ആറങ്ങോട്ടുകുളമ്പില്‍ സ്വകാര്യ വ്യക്‌തിയുടെ കൃഷിയിടത്തില്‍ കോഴിമാലിന്യം തള്ളാന്‍ കൊണ്ടുവന്ന ഒരു ലോറി നാട്ടുകാര്‍ പിടികൂടി. മാലിന്യം കൊണ്ടുവന്നു കുഴിച്ചിടാന്‍ ശ്രമിച്ച നാലുപേരെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം വള്ളുവമ്പ്രം സ്വദേശികളായ നവാസ്‌ മോന്‍ (26), സല്‍മാന്‍ ഖാന്‍ (26), ഖാലിദ്‌ (33), അജിമോന്‍ (37) എന്നിവരെയാണ്‌ പോലീസില്‍ ഏല്‍പ്പിച്ചത്‌.
ചൊവ്വാഴ്‌ച അര്‍ധരാത്രിയാണ്‌ സംഭവം. ഒരു ലോഡ്‌ ഇറച്ചി മാലിന്യമാണ്‌ നാലംഗ സംഘം സ്വകാര്യ വ്യക്‌തിയുടെ പറമ്പില്‍ തള്ളാന്‍ കൊണ്ടുവന്നത്‌. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. മാലിന്യം തള്ളിയ നാലുപേര്‍ക്കെതിരെ മലമ്പുഴ പോലീസ്‌ കേസെടുത്ത്‌ വിട്ടയച്ചു.

Ads by Google
Advertisement
Thursday 21 Mar 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW