Sunday, August 18, 2019 Last Updated 30 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 21 Mar 2019 12.59 AM

കുടിവെള്ളത്തിനായി പഞ്ചായത്ത്‌ ഉപരോധിച്ചു

പാലക്കാട്‌: മലമ്പുഴ ഡാമില്‍നിന്നുള്ള കുടിവെള്ള വിതരണം രാമശ്ശേരിയിലും എത്തിക്കണമെന്നാവശ്യപ്പെട്ട്‌ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ഒന്ന്‌, രണ്ട്‌ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന രാമശ്ശേരി കമ്മാന്തറ പ്രദേശവാസികള്‍ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു.
പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കുടിവെള്ള പദ്ധതി മാത്രമാണ്‌ വെള്ളം കിട്ടാനുള്ള ഏക ആശ്രയം. എന്നാല്‍ പദ്ധതിയുടെ കുഴല്‍ കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്ന്‌ വാട്ടര്‍ അഥോറിറ്റിയും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതാണ്‌. വെള്ളത്തില്‍ അനുവദനീയമായ പരിധിയിലും കൂടുതല്‍ സള്‍ഫേറ്റ്‌, അയണ്‍ തുടങ്ങിയവ അടങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ പ്രദേശവാസികള്‍ കിലോമീറ്ററുകള്‍ നടന്നാണ്‌ ശുദ്ധജലം ശേഖരിക്കുന്നത്‌. ഒരു കിലോ മീറ്റര്‍ ദൂരത്ത്‌ അവസാനിക്കുന്ന മലമ്പുഴ കുടിവെള്ള പദ്ധതി കമ്മാന്തറ ഭാഗത്തും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ പ്രസിഡന്റിനും ജില്ലാ കലക്‌ടര്‍ക്കും നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ ഇതുവരെ നടപടിയൊന്നുമായില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാധാകൃഷ്‌ണന്‍ രാമശ്ശേരി ഉപരോധം ഉദ്‌ഘാടനം ചെയ്‌തു. ഹരികൃഷ്‌ണന്‍, വിവേക്‌ അഭിലാഷ്‌, പ്രശാന്ത്‌, കേശവന്‍, കലാവതി, പുഷ്‌പം, കുമാരി നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 21 Mar 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW