Tuesday, May 21, 2019 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 21 Mar 2019 12.59 AM

കറിക്കായം പായ്‌ക്കറ്റില്‍ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു: രണ്ടുപേര്‍ക്ക്‌ പരുക്ക്‌

പട്ടാമ്പി: വിളയൂര്‍ ഗള്‍ഫ്‌റോഡില്‍ വീട്ടമ്മ കറിക്കായത്തിന്റെ പാക്കറ്റ്‌ തുറന്നപ്പോള്‍ നിലത്ത്‌ വീണ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു. തുമ്പത്തൊടി ഹമീദിന്റെ ഭാര്യ ആയിഷ, സഹോദര പുത്രന്‍ നാലുവയസുള്ള ഷിഫാന്‍ എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. കൊപ്പം പോലീസ്‌ എത്തി പ്രാഥമിക വിവരങ്ങളും സാമ്പിളും ശേഖരിച്ച്‌ അന്വേഷണം ആരംഭിച്ചു. അച്ചാര്‍ പാകം ചെയ്യുന്നതിനു വേണ്ടി ദിവസങ്ങള്‍ക്കു മുമ്പ്‌ വാങ്ങിവച്ച കറിക്കായത്തിന്റെ ചെറിയ പാക്കറ്റ്‌ തുറന്നതും അതില്‍ നിന്ന്‌ എന്തോ ഒരു വസ്‌തു പുറത്ത്‌ വീഴുകയും ഘോര ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്‌തു എന്ന്‌ വീട്ടമ്മ പറയുന്നു.
സംഭവത്തിന്‌ ശേഷം വീട്‌ നിറയെ പുകപടലം നിറഞ്ഞു. നിലത്ത്‌ വീണ വസ്‌തു പൊട്ടിത്തെറിച്ച്‌ വീട്ടമ്മയുടെ മൂക്കിന്‌ പരുക്ക്‌ പറ്റുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ കാലില്‍ തറച്ചുകയറുകയുമായിരുന്നു. സ്‌ഫോടന ശബ്‌ദം കേട്ട്‌ ഓടിക്കൂടിയ പരിസരവാസികള്‍ ഇരുവരെയും കൊപ്പത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആഴത്തില്‍ മുറിവ്‌ പറ്റിയ കുട്ടിയുടെ കാലില്‍ നിന്ന്‌ ഇതിന്റെ ഭാഗങ്ങള്‍ പുറത്തെടുത്ത്‌ സ്‌റ്റിച്ച്‌ ചെയ്‌തിട്ടുണ്ട്‌. സ്‌ഫോടനത്തില്‍ നിലത്ത്‌ പാട്‌ വീണു. പൊട്ടിത്തെറിച്ച സ്‌ഫോടക വസ്‌തു എന്താണെന്ന്‌ ഇതുവരെ വ്യക്‌തമായിട്ടില്ല.

Ads by Google
Advertisement
Thursday 21 Mar 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW