Wednesday, July 24, 2019 Last Updated 58 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 21 Mar 2019 12.59 AM

നാളികേരത്തിന്‌ വിലയിടിഞ്ഞു; കര്‍ഷകര്‍ ആശങ്കയില്‍

പാലക്കാട്‌: നാളികേരത്തിന്‌ വിലയിടിഞ്ഞതോടെ കര്‍ഷകര്‍ ആശങ്കയില്‍. പച്ചത്തേങ്ങ കിലോയ്‌ക്ക് 45 രൂപ വരെ ലഭിച്ചിരുന്ന സ്‌ഥാനത്ത്‌ ഇപ്പോള്‍ 29 മുതല്‍ 31 രൂപ വരെയാണ്‌ കിട്ടുന്നത്‌. വന്‍കിട കമ്പനികള്‍ ഇറക്കുമതി വര്‍ധിപ്പിച്ചതാണ്‌ വിലയിടിവിന്‌ പ്രധാന കാരണമെന്ന്‌ കച്ചവടക്കാര്‍ പറയുന്നു. വന്‍കിട കച്ചവടക്കാര്‍ നാളികേരം വാങ്ങാതായതോടെ ജില്ലയിലെ ചെറുകിട കച്ചവടക്കാരാണ്‌ പ്രതിസന്ധിയിലായത്‌. ഇതോടെ പ്രാദേശിക കച്ചവടക്കാരും വില കുറച്ചു. കേരഫെഡ്‌ കൃഷിഭവനുകള്‍ വഴി ശേഖരിച്ചിരുന്ന തേങ്ങക്ക്‌ കിലോക്ക്‌ 25 മുതല്‍ 30 രൂപ വരെ സര്‍ക്കാര്‍ നല്‍കിയിരുന്നു. അന്ന്‌ 15 മുതല്‍ 20 രൂപ വരെയാണ്‌ കര്‍ഷകന്‌ വിപണിയില്‍ ലഭിച്ചിരുന്നത്‌.
സംഭരണത്തിന്റെ തുടക്കത്തില്‍ ഒരാഴ്‌ചക്കുള്ളില്‍ പണം നല്‍കിയിരുന്നു. പിന്നീട്‌ ആറു മാസത്തിലേറെ കാത്തിരിക്കേണ്ട സ്‌ഥിതിയായി. ഇതോടെയാണ്‌ കര്‍ഷകര്‍ സ്വകാര്യ കച്ചവടക്കാര്‍ക്ക്‌ നാളികേരം വില്‍ക്കാന്‍ തുടങ്ങിയത്‌. കൃഷി ഭവനുകളില്‍ നാളികേരം എത്താതായതോടെ സര്‍ക്കാര്‍ സംഭരണം പൂര്‍ണമായും നിര്‍ത്തിവെച്ചു. കാലാവസ്‌ഥയിലുണ്ടായ മാറ്റം ഉത്‌പാദനത്തെ കാര്യമായി ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു. ഒരു തെങ്ങില്‍നിന്ന്‌ ശരാശരി ഉത്‌പാദനം 70 തേങ്ങ എന്നാണ്‌ കൃഷിവകുപ്പിന്റെ കണക്ക്‌. എന്നാല്‍ 40 മുതല്‍ 50 വരെയാണ്‌ ലഭിക്കുന്നത്‌. കാലവര്‍ഷം തുടങ്ങുന്നതോടെ തെങ്ങിന്‌ തടമെടുക്കല്‍, വളംചെയ്യല്‍ ഉള്‍പ്പെടെയുള്ളവയും നടത്തണം. ജൈവവളത്തിന്റെ ലഭ്യതക്കുറവും മറ്റ്‌ വളങ്ങളുടെ വിലവര്‍ധനയും മണ്ണിലെ മൂലകങ്ങളുടെ കുറവും ഉത്‌പാദനക്ഷമതയെ ബാധിക്കുന്നുണ്ട്‌. ശാസ്‌ത്രീയമായ മണ്ണു പരിശോധന നടത്തി വളം ചേര്‍ത്താല്‍ മാത്രമേ ഇതിന്‌ പരിഹാരം കാണാനാകുവെന്നാണ്‌ കൃഷിവകുപ്പ്‌ അധികൃതര്‍ പറയുന്നത്‌.

Ads by Google
Advertisement
Thursday 21 Mar 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW