Tuesday, May 21, 2019 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Mar 2019 02.00 AM

കാവശ്ശേരി പരയ്‌ക്കാട്ടു കാവിലമ്മയുടെ പൂരം ഇന്ന്‌

uploads/news/2019/03/295760/p2.jpg

ആലത്തൂര്‍: കാവശ്ശേരി പരയ്‌ക്കാട്ട്‌ കാവിലമ്മയുടെ പിറന്നാള്‍, മീനത്തിലെ പൊന്‍പൂരം ഇന്ന്‌ ആഘോഷിക്കും. ദേവസ്വവും കാവശ്ശേരി, കഴനി, വാവുള്ള്യാപുരം ദേശങ്ങളും പകല്‍പ്പൂര കമ്മിറ്റിയും നിറച്ചാര്‍ത്തിന്റെ നിമിഷങ്ങള്‍ അണിയിച്ചൊരുക്കും. ചൊവ്വാഴ്‌ച പറവേല ആഘോഷിച്ചു. അമ്പലക്കുളത്തിന്‌ സമീപമുള്ള ആല്‍ത്തറയില്‍ പകല്‍പ്പൂരം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ പഞ്ചവാദ്യം അരങ്ങേറി. കാവശ്ശേരി ദേശം ഒരുക്കിയ ആല്‍ത്തറ മേളം, സാമ്പിള്‍ വെടിക്കെട്ട്‌, കമ്പം കത്തിക്കല്‍ എന്നിവ ഉണ്ടായി. കഴനി ദേശത്ത്‌ കണ്യാര്‍ സമാപനം പറവേല ഊര്‍വലത്തിന്‌ സ്വീകരണം, അമ്മിചാരിവെടി എന്നിവ നടത്തി.
വാവുള്ള്യാപുരത്ത്‌ വലിയാണ്ടി ആഘോഷിച്ചു. ഈടുവെടിയാലിങ്കല്‍ ദേവസ്വം ഒരുക്കിയ നിലപ്പന്തല്‍ ദീപാലംകൃതമായി. പരയ്‌ക്കാട്ട്‌ ഭഗവതിക്ഷേത്രം ദേവസ്വം ആനച്ചമയ പ്രദര്‍ശനം നടത്തി.
ബുധനാഴ്‌ച പുലര്‍ച്ചെ തന്ത്രി ഏറനൂര്‍മന ബ്രഹ്‌മശ്രീ ഇ.ഡി. പ്രസാദ്‌ നമ്പൂതിരിപ്പാട്‌, മേല്‍ശാന്തി രാമചന്ദ്രഭട്ട്‌ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ഉത്സവച്ചടങ്ങുകള്‍ക്ക്‌ തുടക്കമാകും. കാവശ്ശേരി ബ്രാഹ്‌മണസമൂഹം വക വേദപാരായണവും നടക്കും.
രാവിലെ പത്തു മുതല്‍ ഉച്ചവരെ ക്ഷേത്രത്തില്‍ പഞ്ചാരിമേളവും ഉണ്ടാകും. ഏഴിന്‌ പരയ്‌ക്കാട്ട്‌ കാവില്‍നിന്ന്‌ കഴനി ദേശമന്ദത്തേക്ക്‌ ദേശകുതിരയ്‌ക്ക് അണിയാനുള്ള കിണ്ണം എഴുന്നള്ളിക്കും. ആന, ശിങ്കാരിമേളം, പൂക്കാവടി, ബൊമ്മലാട്ടം എന്നിവ അകമ്പടിയാകും. കല്ലേപ്പുള്ളി ജയ്‌ഭാരത്‌ വായനശാലയ്‌ക്ക് സമീപം ശിങ്കാരിമേളം, പൂക്കാവടി, മയിലാട്ടം, തെയ്യം എന്നിവയുണ്ടാകും. വാവുള്ള്യാപുരം കൂട്ടാല മന്ദില്‍ ഉച്ചയ്‌ക്ക് മന്ദ്‌ മുഴക്കും. ഉച്ചയോടെ കഴനി ചുങ്കത്ത്‌ മൂന്ന്‌ ദേശക്കാരും ഈട്‌ വെടി നടത്തും. കൂട്ടാലയില്‍ കേളിപ്പറ്റിന്‌ ശേഷം എഴുന്നള്ളത്താരംഭിക്കും.
ഗണപതികോവില്‍ വഴി ഈടുവെടിയാല്‍ പന്തലില്‍ നിരക്കുമ്പോള്‍ പഞ്ചവാദ്യം കലാശിച്ച്‌ പാണ്ടിമേളം മുറുകും. എഴുന്നള്ളത്ത്‌ കാവ്‌ കയറി ഇറങ്ങുമ്പോള്‍ പകല്‍പ്പൂരക്കമ്മിറ്റി വെടിക്കെട്ടിന്‌ തിരികൊളുത്തും.
കാവശ്ശേരി ദേശക്കാര്‍ രാത്രി ചീര്‍മ്പക്കാവില്‍നിന്ന്‌ കുത്തുവിളക്കുമായി കഴനി, വാവുള്ള്യാപുരം ദേശക്കാരെ പൂരത്തിന്‌ ക്ഷണിക്കാന്‍ പുറപ്പെടും. രാത്രി 9.30ന്‌ പരയ്‌ക്കാട്ടുകാവ്‌ ക്ഷേത്രം സ്‌റ്റേജില്‍ കല്‍പ്പാത്തി ബാലകൃഷ്‌ണന്‍, ചിറയ്‌ക്കല്‍ നിധീഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇരട്ടത്തായമ്പക ഉണ്ടാകും. വാവുള്ള്യാപുരത്ത്‌ അത്തിപ്പൊറ്റ ദേശക്കാരെത്തി കുതിരയെ വണങ്ങും.പറവേല ഊര്‍വലം എത്തുന്നതോടെ കുതിര പുറപ്പെടും. കഴനി ദേശക്കാര്‍ കുറുമ്പക്കാവില്‍നിന്ന്‌ പുറപ്പെട്ട്‌ ദേശമന്ദില്‍ കുത്ത്‌ വിളക്കിന്‌ സ്വീകരണം നല്‍കും.
10ന്‌ കുതിര പുറപ്പെടും. കാവശ്ശേരി ദേശക്കുതിര ശങ്കര മൂച്ചിയില്‍നിന്ന്‌ പുറപ്പെടും. കമ്മാന്‍ കുതിര, ദേശക്കുതിരകള്‍ എന്നിവ ഈട്‌ വെടിയാലിങ്കല്‍ എത്തുന്നതോടെ മൂന്ന്‌ ദേശക്കാരും വ്യാഴാഴ്‌ച പുലര്‍ച്ചെ വെടിക്കെട്ട്‌ ആരംഭിക്കും. വാവുളള്യാപുരം, കഴനി, കാവശ്ശേരി ദേശങ്ങള്‍ ക്രമത്തില്‍ ദേശക്കുതിരകളെ എഴുന്നള്ളിച്ച്‌ പരിവാര സമേതം കാവ്‌ കയറും. കുതിരകള്‍ ദേശവാദ്യങ്ങളോടും മേളത്തോടും, ഗജനിരയോടും കുതിരകളുടെ അകമ്പടിയോടുകൂടി എഴുന്നള്ളത്ത്‌ കാവ്‌ കയറ്റവും ഇറക്കവും നടത്തി ചാന്തഭിഷേകത്തോടു കൂടി നട അടയ്‌ക്കും. കമ്മാളന്‍ കുതിരയുടെ സാന്നിധ്യത്തില്‍ മുന്ന്‌ ദേശക്കുതിരകളും പരിവാരങ്ങളും ക്ഷേത്രം വലംവെച്ച്‌ കാവിറങ്ങി സ്വന്തം ദേശങ്ങളിലേക്ക്‌ മടങ്ങും. പൂരം ആഘോഷിച്ച്‌ ഏഴാംനാള്‍ ക്ഷേത്രം നട തുറക്കുന്ന നാളില്‍ പഴംപൂരം ആഘോഷിക്കും.

Ads by Google
Advertisement
Wednesday 20 Mar 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW