Saturday, June 22, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Mar 2019 02.00 AM

50 ലക്ഷം രൂപയുടെ ലഹരിവസ്‌തുക്കള്‍ പിടികൂടി

uploads/news/2019/03/295759/p1.jpg

പാലക്കാട്‌: വാഹനപരിശോധനയ്‌ക്കിടെ നിര്‍ത്താതെ പോയ ബൈക്കില്‍നിന്ന്‌ 50 ലക്ഷം രൂപയുടെ ലഹരി പദാര്‍ഥങ്ങള്‍ പിടികൂടി. 20 ഗ്രാം ഹാഷിഷ്‌ ഓയില്‍, 270 മില്ലി ഗ്രാം എം.ഡി.എം.എ., 70 മില്ലി ഗ്രാം എല്‍.എസ്‌.ഡി. സ്‌റ്റാമ്പ്‌ എന്നിവയാണ്‌ പാലക്കാട്‌ ഇന്റലിജന്‍സ്‌ ബ്യൂറോയും എക്‌സൈസ്‌ റെയ്‌ഞ്ച് പാര്‍ട്ടിയും ചേര്‍ന്ന്‌ ഇന്നലെ ഉച്ചയ്‌ക്ക് 12.45ന്‌ ചന്ദ്രനഗര്‍ വെച്ച്‌ പിടികൂടിയത്‌. ജില്ലയില്‍ ആദ്യമായാണ്‌ വീര്യം കൂടിയ മയക്കുമരുന്നുകളായ എം.ഡി.എം.എയും എല്‍.എസ്‌.ഡി. സ്‌റ്റാമ്പും പിടികൂടുന്നത്‌. സംഭവത്തില്‍ കോങ്ങാട്‌ ഒന്ന്‌ വില്ലേജില്‍ സുമം നിവാസില്‍ രാഹുല്‍ (28), മണ്ണാര്‍ക്കാട്‌ കരിമ്പ കല്ലടിക്കോട്‌ വള്ളുള്ളികളം വീട്ടില്‍ സുജിത്ത്‌ (26) എന്നിവരെ അറസ്‌റ്റു ചെയ്‌തു.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ഗോപാലപുരം ചെക്ക്‌പോസ്‌റ്റില്‍ നടത്തിയ പരിശോധനയില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മയക്കുമരുന്ന്‌ പിടികൂടിയത്‌. കൊടൈക്കനാലില്‍നിന്നും വാങ്ങിച്ച്‌ കൊച്ചിയിലെ ഡി.ജെ. പാര്‍ട്ടിക്കായി കടത്തുകയായിരുന്നുവെന്ന്‌ അധികൃതര്‍ പറഞ്ഞു. എല്‍.എസ്‌.ഡി. സ്‌റ്റാമ്പ്‌ കൈവശം വെച്ചാല്‍ 10 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കും. സംസ്‌ഥാനത്ത്‌ തന്നെ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ വിരളമാണെന്നും അധികൃതര്‍ വ്യക്‌തമാക്കി.എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ എം. സജീവ്‌കുമാര്‍, എം. റിയാസ്‌, പ്രിവന്റീവ്‌ ഓഫീസര്‍മാരായ സി. സെന്തില്‍കുമാര്‍, എം. യൂനസ്‌, കെ.എസ്‌. സജിത്ത്‌, ബി. സജീവ്‌, സെയ്‌ത് മുഹമ്മദ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ അഭിലാഷ്‌, ഹരിദാസ്‌, രാജേഷ്‌, വനിതാ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ അര്‍ച്ചന, ഡ്രൈവര്‍ സത്താര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 20 Mar 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW