Saturday, June 22, 2019 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 17 Mar 2019 02.38 AM

മോഷണംപോയ പാടശേഖര സമിതി ബോര്‍ഡ്‌ കണ്ടെത്തി

uploads/news/2019/03/295158/p3.jpg

ആനക്കര: പന്നിയൂര്‍ മുണ്ട്രക്കോട്‌ പാടശേഖര സമിതിയുടെ മോഷണം പോയ ബോര്‍ഡ്‌ കുമ്പിടി ആനക്കര റോഡിലെ കെട്ടിടത്തില്‍ കടയുടെ ഫ്‌ളെക്‌സ് ഒട്ടിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി പന്നിയൂര്‍ പൊറ്റമ്മല്‍ റോഡില്‍ സ്‌ഥാപിച്ചിരുന്ന ബോര്‍ഡാണ്‌ മോഷണം പോയത്‌. കുമ്പിടി ആനക്കര റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്‌ഥാപനത്തിന്റെ ഫ്‌ളക്‌സ് ഒട്ടിച്ച്‌ കോണ്‍ഗ്രീറ്റില്‍ കുഴിച്ചിട്ട നിലയിലാണ്‌ ബോര്‍ഡ്‌ കണ്ടെത്തിയത്‌. ഈ സ്‌ഥാപനം ഇവിടെനിന്ന്‌ വേറെ കെട്ടിടത്തിലേക്ക്‌ മാറ്റിയതിനെ തുടര്‍ന്ന്‌ മറ്റൊരു സ്‌ഥാപനത്തിന്‌ ഫ്‌ളെക്‌സ് ഒട്ടിക്കാന്‍ കട ഉടമ നല്‍കി. ഇതിനെ തുടര്‍ന്ന്‌ ബോര്‍ഡിലുളള പഴയ ഫ്‌ളെക്‌സ് ചീന്തി മാറ്റിയപ്പോഴാണ്‌ പച്ച പെയിറ്റില്‍ മുണ്ട്രക്കോട്‌ പന്നിയൂര്‍ പാടശേഖരത്തിന്റെ വിവരങ്ങള്‍ കണ്ടത്‌. മുമ്പും ഇതുപോലെ നിരവധി ബോര്‍ഡുകളും കര്‍ഷകരുടെ മോട്ടോറുകളും മോഷണം പോയിട്ടുണ്ട്‌. ഇതിനെ കുറിച്ച്‌ ഇതുവരെയും തുമ്പ്‌ ലഭിച്ചിട്ടില്ല. ബോര്‍ഡ്‌ സ്വകാര്യ സ്‌ഥാപന ഉടമ മോഷ്‌ടിച്ച്‌ ഫ്‌ളെകസ്‌ ഒട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ കര്‍ഷകനായ മുണ്ട്രക്കോട്‌ തെക്കെപുരക്കല്‍ കൃഷ്‌ണന്‍ കൃഷിഭവന്‍, ആനക്കര പഞ്ചായത്ത്‌ എന്നിവിടങ്ങില്‍ പരാതി നല്‍കി.

Ads by Google
Advertisement
Sunday 17 Mar 2019 02.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW