Tuesday, May 21, 2019 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 17 Mar 2019 02.38 AM

മാലിന്യ പ്രശ്‌നം; കൗണ്‍സില്‍ യോഗത്തിലും പരിഹാരമായില്ല

പാലക്കാട്‌: ആഴ്‌ചകളായി തുടരുന്ന നഗരത്തിലെ രൂക്ഷമായ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന്‌ ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലും തീരുമാനമായില്ല.
ഭരണ പ്രതിപക്ഷകക്ഷികള്‍ പരസ്‌പരം പഴിചാരിയതൊഴിച്ചാല്‍ മാലിന്യനീക്കത്തിന്‌ പദ്ധതികളൊന്നും അവതരിപ്പിക്കാതെ യോഗം പിരിഞ്ഞു. കൊടുമ്പ്‌ പഞ്ചായത്ത്‌ പരിധിയിലുള്ള ട്രഞ്ചിംഗ്‌ ഗ്രൗണ്ടില്‍ മാലിന്യം വേര്‍തിരിച്ച്‌ നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുള്ളതിനാല്‍ തിങ്കളാഴ്‌ച മുതല്‍ മാലിന്യ സംസ്‌കരണം നടപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ മാത്രമാണ്‌ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അറിയിച്ചത്‌. അതേസമയം മാലിന്യം വേര്‍തിരിക്കുന്ന പ്രവര്‍ത്തനം കണ്ടിട്ട്‌ തൃപ്‌തിപ്പെട്ടാല്‍ മാത്രമേ തുടര്‍ നടപടികളെ കുറിച്ച്‌ ആലോചിക്കൂവെന്നാണ്‌ കൊടുമ്പ്‌ പഞ്ചായത്ത്‌ അധികൃതര്‍ വ്യക്‌തമാക്കിയതെന്ന്‌ ബി.ജെ.പി. കൗണ്‍സിലര്‍ എസ്‌.ആര്‍. ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞു.
മാലിന്യ പ്രശ്‌നം രാഷ്‌ട്രീയവത്‌ക്കരിച്ച്‌ നീട്ടിക്കൊണ്ടു പോകാതെ ഉടന്‍ പരിഹരിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ്‌ ഭവദാസ്‌ പറഞ്ഞു. ഫെബ്രുവരിയില്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടിലുണ്ടായ തീപ്പിടുത്തംമൂലമാണ്‌ നഗരത്തിലെ മാലിന്യ ശേഖരണം നിലച്ചത്‌.
ഒരു മാസമാവാറായിട്ടും മാലിന്യം നീക്കല്‍ പുനരാരംഭിക്കാനായിട്ടില്ല. നഗരത്തിലെ മുക്കിലും മൂലയിലും മാലിന്യം കുമിഞ്ഞുകൂടി പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തിയിട്ടും നഗരസഭ അനങ്ങാപ്പാറ നയമാണ്‌ സ്വീകരിക്കുന്നത്‌. തീ വെച്ചതിന്‌ പിന്നില്‍ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട തൊഴിലാളികള്‍ക്ക്‌ പങ്കുണ്ടോയെന്ന്‌ അന്വേഷിക്കണമെന്നും തീയിട്ടവരെ കണ്ടെത്തി അറസ്‌റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ഭവദാസ്‌ ആവശ്യപ്പെട്ടു. നിലവിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‌ വന്‍ സാമ്പത്തിക ബാധ്യതയാവുമെന്നാണ്‌ ചെയര്‍പേഴ്‌സണ്‍ പറയുന്നത്‌. ഇപ്പോഴത്തെ പരിസ്‌ഥിതിയില്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ സാധ്യമല്ലെന്ന്‌ ചെയര്‍പേഴ്‌സണ്‍ അറിയിച്ചത്‌ പ്രതിസന്ധിക്ക്‌ അടുത്തൊന്നും പരിഹാരം കാണാനാവില്ലെന്ന സൂചനയാണ്‌ നല്‍കുന്നത്‌. ഇനി കൊടുമ്പ്‌ പഞ്ചായത്ത്‌ അധികൃതര്‍ കനിഞ്ഞാല്‍ മാത്രമേ മാലിന്യ പ്രശ്‌നം പരിഹരിക്കൂവെന്നും വ്യക്‌തമാക്കിയതോടെ യോഗം വെറും പ്രഹസനമായി മാറിയെന്നാണ്‌ പ്രതിപക്ഷത്തിന്റെ വാദം.

Ads by Google
Advertisement
Sunday 17 Mar 2019 02.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW