Tuesday, May 21, 2019 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 17 Mar 2019 02.38 AM

ഹരിതപരിപാലന ചട്ടം: വിധി ലംഘിച്ചാല്‍ കോടതിയലക്ഷ്യം

പാലക്കാട്‌: പരിസ്‌ഥിതി സൗഹൃദ തെരഞ്ഞെടുപ്പ്‌ നടത്തിപ്പ്‌ സംബന്ധിച്ച കോടതി വിധി ലംഘിച്ചാല്‍ പ്രിന്റര്‍ ആന്‍ഡ്‌ പബ്ലിഷര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന്‌ കേസെടുത്ത്‌ ഹൈക്കോടതിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യുമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു. പൊതു തെരഞ്ഞെടുപ്പില്‍ ഹരിത പരിപാലന ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥന്‍ കൂടിയായ ജില്ലാ കലക്‌ടര്‍ ഡി. ബാലമുരളിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലയിലെ ഫ്‌ളെക്‌സ് പ്രിന്റര്‍മാരുടെ യോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. ജില്ലയ്‌ക്ക് വേണ്ടിയോ മറ്റു ജില്ലകള്‍ക്ക്‌ വേണ്ടിയോ പ്രിന്റ്‌ ചെയ്യുന്ന ഫ്‌ളെക്‌സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കലക്‌ടര്‍ക്ക്‌ നല്‍കണം. പ്രിന്റ്‌ ചെയ്‌തതിന്റെ ഒരു കോപ്പി, എണ്ണം, പ്രിന്റ്‌ ചെയ്‌ത് വാങ്ങുന്നവരുടെ തിരിച്ചറിയല്‍ രേഖ എന്നിവയാണ്‌ സമര്‍പ്പിക്കേണ്ടത്‌. എല്ലാ ജില്ലകളിലെയും പ്രിന്റര്‍മാര്‍ ഈ വിവരങ്ങള്‍ അതത്‌ ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥന്‌ നല്‍കണം. പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍നിന്നും പ്രിന്റ്‌ ചെയ്‌ത് തരാമെന്ന്‌ പറഞ്ഞ്‌ ആളുകള്‍ എത്തുന്നുണ്ട്‌. മറ്റു ജില്ലകളിലേക്കുള്ള ഫ്‌ളെക്‌സുകള്‍ പ്രിന്റ്‌ ചെയ്‌തതിന്റെ വിവരങ്ങളും ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥനെ അറിയിക്കണമെന്നും ഈ വിവരങ്ങള്‍ ഇതര ജില്ലകളിലെ ഉദ്യോഗസ്‌ഥര്‍ക്ക്‌ പരസ്‌പരം കൈമാറുമെന്നും കലക്‌ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ അച്ചടിക്കുന്നവയെല്ലാം തെരഞ്ഞെടുപ്പ്‌ പ്രചാരണ സാമഗ്രികളായി കണക്കാക്കണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു. ഫ്‌ളെക്‌സുകള്‍ പ്രിന്റ്‌ ചെയ്യാന്‍ ഉപയോഗിക്കാവുന്ന അഞ്ചുതരം അസംസ്‌കൃത വസ്‌തുക്കള്‍ പ്രിന്റര്‍മാര്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ അറിയിക്കുമെന്ന്‌ കലക്‌ടര്‍ പറഞ്ഞു. പരിസ്‌ഥിതി സൗഹാര്‍ദ വസ്‌തുക്കളാണ്‌ ഫ്‌ളെക്‌സിനുവേണ്ടി ഉപയോഗിക്കുന്നതെന്നും വലിയ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പുന:ചംക്രമണം ചെയ്‌ത് ഉപയോഗിക്കുന്നുണ്ടെന്നും പ്രിന്റര്‍മാര്‍ പറഞ്ഞു. യോഗത്തില്‍ തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടം നിരീക്ഷണ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ എം.ബി. ഗിരീഷ്‌, സൈന്‍ പ്രിന്റിംഗ്‌ ഇന്‍ഡസ്‌ട്രീസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അക്‌ബര്‍ ബാഷ, സെക്രട്ടറി മുസ്‌തഫ അവറു പങ്കെടുത്തു.

Ads by Google
Advertisement
Sunday 17 Mar 2019 02.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW