Monday, April 22, 2019 Last Updated 5 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.13 AM

രാഹുല്‍ എത്തും മുന്‍പ്‌ കൃഷ്‌ണപ്രിയ പരീക്ഷ കഴിഞ്ഞെത്തി; വീട്ടിലേക്ക്‌ കയറാന്‍ 'അഗ്നിപരീക്ഷ'

uploads/news/2019/03/294657/1.jpg

പെരിയ( കാസര്‍ഗോഡ്‌): പരീക്ഷ വേഗം എഴുതിതീര്‍ത്ത്‌ രാഹുല്‍ ഗാന്ധിയെത്തുന്നതിന്‌ മുന്‍പ്‌ വീട്ടിലേക്കോടിയെങ്കിലും കൃഷ്‌ണപ്രിയ നേരിട്ടത്‌ അഗ്നിപരീഷ. പെരിയ കല്യോട്ട്‌ കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയാണ്‌ കൃഷ്‌ണ പ്രിയ.രാഹുല്‍ ഗാന്ധി എത്തുന്നതിന്‌ അല്‍പ്പസമയം മുമ്പാണ്‌ കൃഷ്‌ണപ്രിയ പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞെത്തിയത്‌. പെരിയ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയാണ്‌ . രാവിലെ പരീക്ഷയ്‌ക്കായി കൃഷ്‌ണപ്രിയ പോകുമ്പോള്‍ കുറച്ച്‌ എസ്‌.പി.ജി ഉദ്യോഗസ്‌ഥരും കുറച്ച്‌ പോലീസുകാരും മാത്രമാണ്‌ ഉണ്ടായിരുന്നത്‌.
പരീക്ഷ കഴിഞ്ഞ്‌ പോലീസ്‌ വാഹനത്തില്‍ വീടിന്‌ സമീപമെത്തിച്ച കൃഷ്‌ണപ്രിയയെ ആരാണെന്നറിയാതെ ആദ്യം വീടിന്‌ അകലെയുള്ള സുരക്ഷാ ഉദ്യോഗസ്‌ഥര്‍ തടഞ്ഞു. കൂടെയുണ്ടായിരുന്ന കൂട്ടുകാരിയും സഹപാഠിയുമായ വിനയചന്ദ്രന്‍ കൃപേഷിന്റെ സഹോദരിയാണെന്ന്‌ അറിയിച്ചതോടെ പോലീസ്‌ ബന്ധുക്കളെ വരുത്തി മെറ്റല്‍ ഡിറ്റക്‌ടര്‍ സ്‌ഥാപിച്ച വഴിയിലൂടെ സുരക്ഷാ ഉദ്യാഗസ്‌ഥര്‍ വീട്ടിലേക്ക്‌ കടത്തിവിട്ടു. കൃഷ്‌ണപ്രിയയുടെ ബാഗ്‌ വനിതാ പോലീസ്‌ ഉദ്യേഗസ്‌ഥ പരിശോധിക്കാന്‍ സമയമെടുത്തപ്പോള്‍ ഹൈബി ഇഡന്‍ എം.എല്‍.എ ഇടപെട്ട്‌ പെട്ടെന്ന്‌ കടത്തിവിടാന്‍ നിര്‍ദേശം നല്‍കി. അവള്‍ ഈ വീട്ടിലെ കുട്ടിയാണ്‌, അവള്‍ക്ക്‌ വീട്ടിലേക്ക്‌ വരാന്‍ എന്തിനീ പരിശോധന എന്ന്‌ പറഞ്ഞ്‌ ഹൈബി എസ്‌.പി.ജി - പോലീസ്‌ ഉദ്യോഗസ്‌ഥരോട്‌ നീരസം പ്രകടിപ്പിക്കുകയും ചെയ്‌തു.

Ads by Google
Advertisement
Friday 15 Mar 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW