Friday, March 15, 2019 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.06 AM

മൂന്നു സെന്റില്‍ പാതി പൊതുവഴിക്ക്‌ വിട്ടു നല്‍കി വീട്ടമ്മയുടെ നന്മ

uploads/news/2019/03/294578/2.jpg

എടത്വാ: കുടികിടപ്പായി ലഭിച്ച മൂന്നു സെന്റ്‌ സ്‌ഥലത്തില്‍ നിന്ന്‌ പാതിഭൂമി പൊതുവഴിക്കായി വിട്ടു നല്‍കി ശാന്തരാജന്‍ മാതൃകയായി. തലവടി പഞ്ചായത്ത്‌ 11-ാം വാര്‍ഡില്‍ അംബേദ്‌കര്‍ ഭവനില്‍ ശാന്ത രാജനാണ്‌ സമൂഹത്തിന്‌ മാതൃകയായത്‌.
മടത്തിലാഴത്ത്‌ പടി മുതല്‍ കൊത്തപ്പള്ളി പടിവരെ നടപ്പാത മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്‌.
വാര്‍ധക്യ സഹജമായ അസുഖത്താല്‍ ദുരിതം അനുഭവിക്കുന്നവരും നിരവധി വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള പ്രദേശവാസികളും നൂറ്റാണ്ടുകളായി നടപ്പാത മാത്രമാണ്‌ ആശ്രയിച്ചിരുന്നത്‌. അത്യാസന്ന രോഗികളെ തോളിലേറ്റി വേണം പ്രധാന പാതയില്‍ എത്തിക്കാന്‍.
ശാന്താ രാജന്‌ കുടികിടപ്പ്‌ കിട്ടിയ മൂന്ന്‌ സെന്റ്‌ സ്‌ഥലം വഴിക്കായി ചോദിക്കാന്‍ നാട്ടുകാര്‍ മടിച്ചെങ്കിലും പൊതുവഴിക്കുള്ള സ്‌ഥലം വിട്ടു നല്‍കാന്‍ ശാന്തയാണ്‌ മുന്നിട്ടിറങ്ങിയത്‌. വഴിക്കു വേണ്ടി ഫലഭൂയിഷ്‌ഠമായ തെങ്ങുകള്‍, പുളി, വാഴകള്‍ എന്നിവ വെട്ടി നല്‍കി. റോഡിനു വേണ്ടി വിട്ടു നല്‍കിയ സ്‌ഥലത്ത്‌ ഗ്രാവല്‍ അടിച്ച്‌ ഉയര്‍ത്താന്‍ തുടങ്ങി. ഇതോടെ മറ്റുള്ളവരും സ്‌ഥലം നല്‍കാന്‍ തയാറായി.
വിധവയായ മകള്‍ ഉള്‍പ്പെടെ രണ്ട്‌ പെണ്‍മക്കളും, കൊച്ചു മക്കളും അടങ്ങിയ കുടുബത്തിലെ അത്താണിയാണ്‌ ശാന്ത. വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലാതെ പാതി വഴിയില്‍ നില്‍ക്കുമ്പോഴാണ്‌ പകുതി ഭൂമി വഴിക്കായി ഈ വീട്ടമ്മ വിട്ടു നല്‍കിയത്‌.
തലവടി പഞ്ചായത്തിന്റെ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍പെടുത്തിയാണ്‌ മൂന്ന്‌ മീറ്റര്‍ വീതിയില്‍ റോഡ്‌ നിര്‍മ്മിക്കുന്നത്‌.

Ads by Google
Advertisement
Friday 15 Mar 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW