Thursday, March 14, 2019 Last Updated 24 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 02.07 AM

വയനാട്‌ മണ്ഡലം-നിലവിലെ അവസ്‌ഥ

uploads/news/2019/03/294439/w5.jpg

കല്‍പ്പറ്റ: വയനാട്‌ ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്‌ഥാനാര്‍ഥി സി.പി.ഐയിലെ പി.പി. സുനീര്‍ തെരഞ്ഞെടുപ്പ്‌ പ്രചരണം തുടങ്ങിയിട്ടും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി ആരെന്ന്‌ അറിയാന്‍ ഈ മാസം 16 വരെ കാത്തിരിക്കണം. 16ന്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളെ തീരുമാനിക്കുമെന്നാണ്‌ കെ.പി.സി.സി. അറിയിച്ചിരിക്കുന്നത്‌.
പി.പി. സുനീര്‍ പാര്‍ട്ടിയോഗങ്ങളില്‍ പങ്കെടുത്തു തുടങ്ങി. പൗര പ്രമുഖരെ കണ്ട്‌ പിന്തുണ ഉറപ്പിക്കാനും തുടങ്ങി.
വയനാട്‌ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായാണ്‌ വിലയിരുത്തപ്പെടുത്തുന്നതെങ്കിലും ഇക്കുറി അത്‌ തിരുത്തിക്കുറിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ്‌ എല്‍.ഡി.എഫ്‌. പ്രചരണത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ഒരുപടി മുന്നേറാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസവും എല്‍.ഡി.എഫിനുണ്ട്‌. അതേ സമയം കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ഥി പട്ടികയില്‍ നിലവില്‍ ഒരു പാട്‌ നേതാക്കളാണുള്ളത്‌.. ഏറ്റവുമൊടുവില്‍ ആലപ്പുഴ വിട്ട്‌ കെ.സി, വേണുഗോപാല്‍ വയനാട്ടിലെത്തുമെന്നാണ്‌ സൂചന. ആലപ്പുഴയില്‍ ആരിഫ്‌ എതിരാളിയായതോടെ വേണുഗോപാല്‍ വിജയ സാധ്യത ഉറപ്പായ സീറ്റിനാണ്‌ ലക്ഷ്യമിടുന്നത്‌. മുസ്ലീം ലീഗിലെ ഒരു വിഭാഗം കെ.സി.വേണുഗോപാലിനായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഇതിനിടയില്‍,
കഴിഞ്ഞപ്രാവശ്യം ഐ ഗ്രൂപ്പ്‌ നേതാവ്‌ എം.ഐ. ഷാനവാസിലൂടെ കോണ്‍ഗ്രസ്‌ കൈപ്പിടിയിലൊതുക്കിയ വയനാട്‌ സീറ്റ്‌ ഇപ്രാവശ്യവും ഐ ഗ്രുപ്പിന്‌ വേണമെന്ന്‌ രമേശ്‌ ചെന്നിത്തല സ്‌ക്രീനിംഗ്‌ കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ച സ്‌ഥിതിക്ക്‌ എ ഗ്രൂപ്പിന്റെ കൈവശമുള്ള ഇടുക്കി സീറ്റ്‌ ഐ ഗ്രൂപ്പിന്‌ നല്‍കി വയനാട്‌ ചോദിച്ചു വാങ്ങാനുള്ള നീക്കം എ ഗ്രൂപ്പ്‌ സജീവമാക്കിയിട്ടുണ്ട്‌. എ.ഐ.സി.സി. രാഷ്ര്‌ടീയകാര്യസമിതി അംഗം ഷാനിമോള്‍, ലോയേഴ്‌സ് കോണ്‍ഗ്രസ്‌ നേതാവ്‌ ആസിഫലി,
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അബ്‌ദുള്‍ മജീദ്‌ തുടങ്ങിയവരാണ്‌ ഐ ഗ്രൂപ്പ്‌ നിര്‍ദേശിച്ചിരിക്കുന്ന സ്‌ഥാനാര്‍ഥികള്‍. എ ഗ്രുപ്പുകാരനായ ടി. സിദീഖ്‌ വന്നാല്‍ വയനാട്‌ ക്രമേണെ എ ഗ്രുപ്പിന്റെ കൈപ്പടിയിലൊതുങ്ങുമെന്ന ആശങ്കയുണ്ട്‌ ഇവിടെയുള്ള നേതാക്കള്‍ക്ക്‌. വയനാട്‌ ഡി.സി.സി. ഐ ഗ്രൂപ്പിന്റെ കയ്യിലാണുള്ളത്‌.
യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമാണെന്നതിലാണ്‌ ദേശീയ, സംസ്‌ഥാന നേതാക്കള്‍ വരെ ഇവിടെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്‌.
വയനാടിന്റെ ജനവികാരമറിയുന്ന, വയനാട്‌ മണ്ഡലത്തില്‍ നിന്നുള്ള നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യം യൂത്ത്‌കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌. വയനാട്ടിലെ എന്‍.ഡി. എ. സ്‌ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ്‌ (പി.സി. തോമസ്‌) പ്രതിനിധി ആന്റോ അഗസ്‌റ്റ്യനെയാണ്‌ നിശ്‌ചയിച്ചിരിക്കുന്നത്‌. എന്‍.ഡി.എയുടെ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. മാംഗോ ഫോണ്‍ പാര്‍ട്‌ണര്‍മാരിലൊരാളായ ആന്റോയുടെ സ്‌ഥാനാര്‍ഥിത്വം ഒരു മാസത്തിനു മുമ്പേ പാര്‍ട്ടി വെളിപ്പെടുത്തിയിരുന്നു.

Ads by Google
Advertisement
Thursday 14 Mar 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW